കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം; വിമാന ഇന്ധനത്തിന് അഞ്ചു ശതമാനം നികുതി,റഫ്രിജറേറ്ററും എസിയും പൊള്ളും

Google Oneindia Malayalam News

ദില്ലി: വിമാന ഇന്ധനം അടക്കമുള്ള വസ്തപക്കളുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കൂട്ടി. 26ന് അർധരാത്രി മുതൽ തീരുമാനം നിലവിൽവരും. പല വസ്തുക്കളുടെയും നികുതി ഇരട്ടിയാക്കിയിട്ടുണ്ട്. ഇത് മൂലം വൻ വിലക്കയറ്റമാണ് ഇന്ത്യ നേരിടാൻ പോകുന്നത്. വിമാന ഇന്ധനത്തിന് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തുന്നതു വിമാനയാത്രാ ചെലവും വർധിപ്പിക്കും.

<strong>ആധാർ വിധി ചരിത്രപരം; 900 കോടി രൂപ സർക്കാരിന് മിച്ചം പിടിക്കാം, ടെലികോം നയത്തിന് അംഗീകാരം!!</strong>ആധാർ വിധി ചരിത്രപരം; 900 കോടി രൂപ സർക്കാരിന് മിച്ചം പിടിക്കാം, ടെലികോം നയത്തിന് അംഗീകാരം!!

2017-18 സാമ്പത്തിക വർഷം, ഈ പട്ടികയിലുള്ള 86,000 കോടി രൂപയുടെ സാധനങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നികുതി കൂട്ടിയിരിക്കുന്നത്. അനാവശ്യമായ ഇറക്കുമതി കുറയ്ക്കുകയും വിദേശനാണ്യക്കമ്മി നിയന്ത്രിക്കുകയുമാണു ലക്ഷ്യം. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയതും ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതുമാണു വിദേശനാണ്.

Tax

എസി, റഫ്രിജറേറ്റർ, 10 കിലോയിൽ താഴെയുള്ള വാഷിങ് മെഷീനുകൾ, എസിയുടെയും റഫ്രിജറേറ്ററിന്റെയും കംപ്രസർ, സ്പീക്കർ, ചെരുപ്പ്, റേഡിയോ കാർ ടയർ, വ്യവസായികേതര ഡയമണ്ട്, സെമി പ്രോസസ്ഡ് ഡയമണ്ട്, ലാബ് ഗ്രോൺ ഡയമണ്ട്, ആഭരണങ്ങൾ, സ്യൂട്ട്കേസ്, ബ്രീഫ് കേസ്, യാത്ര ബാഗുകൾ അടക്കം മുപ്പതോളം വസ്തുക്കളുടെ ഇറക്കുമതി തീരുവയാണ് കൂട്ടിയിരിക്കുന്നത്.

English summary
Customs duty hiked on ‘non-essential items’, flying, ACs, refrigerators to cost more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X