കൊറോണയ്ക്കിടെ ഫോണ്‍വിളികളും സന്ദേശങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നു, വാര്‍ത്തയിലെ സത്യമിതാണ്
ദില്ലി: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഇതിനിടെയിലും വ്യാജ വാര്‍ത്തകളും വ്യാജ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നതില്‍ ഒരു കൈയും കണക്കുമില്ല.

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പൗരന്മാരുടെ ഫോണ്‍ വിവരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു അവസാനമായി പുറത്തുവന്ന വ്യാജ പ്രചരണം. ഇതുമായി ബന്ധപ്പെട്ട സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി വാട്സാപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയോ പ്ലാറ്റ്ഫോമുകള് വഴിയും പ്രചരിക്കുന്നുണ്ടായിരുന്നു.
സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയായിരുന്നു, നിലവിലെ സാഹചര്യത്തെ തുടര്‍ന്ന് എല്ലാ ഫോണ്‍വിളികളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ചാറ്റ് വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ആരും അനാവശ്യ കാര്യങ്ങള്‍ ഫോണിലൂടെ പറയരുത്. ചാറ്റ് ചെയ്യുമ്പോള്‍ ആവിശ്യമില്ലാത്ത കാര്യങ്ങള്‍ അയയ്ക്കരുത്. ഇക്കാര്യം എല്ലാവരിലേക്ക് എത്തിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനെയോ പ്രധാനമന്ത്രിയോ സംബന്ധിച്ച് വരുന്ന കാര്യങ്ങള്‍ ഒരിക്കലും ഫോര്വേര്ഡ്് ചെയ്യരുതെന്നും സന്ദേശത്തില്‍ പറയുന്നുണ്ടായിരുന്നു.
എന്നാല്‍ ഇങ്ങനയൊരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഇതവരെ കൈക്കൊണ്ടിട്ടില്ല. ഇത് ആരോ വ്യാജമായി പ്രചരിപ്പിച്ച ഒന്നാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കൊറോണയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. രാജ്യത്ത് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍് പ്രഖ്യാപിച്ചതോടെ അത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധി വ്യാജ സന്ദേശങ്ങളാണ് പുറത്തുവരുന്നത്. ഇത് വിശ്വസിച്ച് ആളുകള്‍ ഭീതിയില്‍ ആവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായ സ്രോതസുകളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്നായി നിരവധിപേരെ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍ച്ച് 24 അന് അര്‍ദ്ധ രാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നിലനില്ക്കുക. ജനത കര്‍ഫ്യു സമ്പൂര്‍ണ വിജയമാക്കിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. കൊറൊണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭസംബോധന ചെയ്തത്.
Recommended Video
സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആണ് കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പിലാകും. വികസിത രാജ്യങ്ങള്‍ പോലും മഹാമാരിയ്ക്ക് മുന്നില്‍ തകര്‍ന്ന് നില്‍ക്കുകയാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള പോംവഴി എന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications