കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്കിടെ ഫോണ്‍വിളികളും സന്ദേശങ്ങളും കേന്ദ്രം നിരീക്ഷിക്കുന്നു, വാര്‍ത്തയിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഇതിനിടെയിലും വ്യാജ വാര്‍ത്തകളും വ്യാജ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നതില്‍ ഒരു കൈയും കണക്കുമില്ല.

fake news

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പൗരന്മാരുടെ ഫോണ്‍ വിവരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു അവസാനമായി പുറത്തുവന്ന വ്യാജ പ്രചരണം. ഇതുമായി ബന്ധപ്പെട്ട സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയോ പ്ലാറ്റ്‌ഫോമുകള്‍ വഴിയും പ്രചരിക്കുന്നുണ്ടായിരുന്നു.

സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയായിരുന്നു, നിലവിലെ സാഹചര്യത്തെ തുടര്‍ന്ന് എല്ലാ ഫോണ്‍വിളികളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ചാറ്റ് വിവരങ്ങളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ആരും അനാവശ്യ കാര്യങ്ങള്‍ ഫോണിലൂടെ പറയരുത്. ചാറ്റ് ചെയ്യുമ്പോള്‍ ആവിശ്യമില്ലാത്ത കാര്യങ്ങള്‍ അയയ്ക്കരുത്. ഇക്കാര്യം എല്ലാവരിലേക്ക് എത്തിക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനെയോ പ്രധാനമന്ത്രിയോ സംബന്ധിച്ച് വരുന്ന കാര്യങ്ങള്‍ ഒരിക്കലും ഫോര്‍വേര്‍ഡ്് ചെയ്യരുതെന്നും സന്ദേശത്തില്‍ പറയുന്നുണ്ടായിരുന്നു.

എന്നാല്‍ ഇങ്ങനയൊരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഇതവരെ കൈക്കൊണ്ടിട്ടില്ല. ഇത് ആരോ വ്യാജമായി പ്രചരിപ്പിച്ച ഒന്നാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. കൊറോണയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. രാജ്യത്ത് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍് പ്രഖ്യാപിച്ചതോടെ അത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധി വ്യാജ സന്ദേശങ്ങളാണ് പുറത്തുവരുന്നത്. ഇത് വിശ്വസിച്ച് ആളുകള്‍ ഭീതിയില്‍ ആവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായ സ്രോതസുകളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം വിശ്വസിക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍ നിന്നായി നിരവധിപേരെ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍ച്ച് 24 അന് അര്‍ദ്ധ രാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുക. ജനത കര്‍ഫ്യു സമ്പൂര്‍ണ വിജയമാക്കിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. കൊറൊണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭസംബോധന ചെയ്തത്.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആണ് കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പിലാകും. വികസിത രാജ്യങ്ങള്‍ പോലും മഹാമാരിയ്ക്ക് മുന്നില്‍ തകര്‍ന്ന് നില്‍ക്കുകയാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള പോംവഴി എന്നും അദ്ദേഹം പറഞ്ഞു.

English summary
Govt Is Not Monitoring Your Calls And Messages Amidst Coronavirus Outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X