കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി മാസ്‌ക് യോജന; മാസ്‌കുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും; വ്യാജ പ്രചാരണം സജീവം

  • By Desk
Google Oneindia Malayalam News

ദില്ലി: മാസ്‌കുകള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുമെന്ന് വ്യാജ പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണത്തിനൊപ്പം ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ മാസ്‌കുകള്‍ ഓര്‍ഡര്‍ ചെയ്യാമെന്നാണ് പറയുന്നത്. പ്രധാനമന്ത്രി മാസ്‌ക് യോജന പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്യുന്നത് എന്നാണ് വ്യാജ പ്രചാരണം. എന്നാല്‍ പിഎം മാസ്‌ക് യോജന എന്ന പദ്ധതി കേന്ദ്രസര്‍ക്കാരിനില്ല എന്നതാണ് സത്യം. പലരും സോഷ്യല്‍ മീഡിയയില്‍ കാണുന്ന ലിങ്കില്‍ വിശ്വസിച്ച് ഓര്‍ഡര്‍ ചെയ്യുന്നുണ്ട്.

m

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ലംഘിച്ചാല്‍ പിഴയീടാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് മറപിടിച്ചാണ് വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഒട്ടേറെ വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയില്‍ നടക്കുന്നുണ്ട്. ഇതിലൊന്നും വിശ്വസിക്കരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുവെന്നാണ് ഒരു പ്രചാരണം. ഇത് വ്യാജമാണെന്ന് കേന്ദ്ര ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആണ്. ഇത് 50 ആക്കാന്‍ നീക്കം നടക്കുന്നുവെന്നും കേന്ദ്രസര്‍ക്കാരിന് ബന്ധപ്പെട്ട സമിതിയുടെ നിര്‍ദേശം ലഭിച്ചുവെന്നുമാണ് പ്രചാരണം. അങ്ങനെ ഒരു നീക്കം നടക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥ കാര്യ മന്ത്രാലയം വിരമിക്കല്‍ പ്രായം വെട്ടിച്ചുരുക്കാന്‍ നടപടി തുടങ്ങിയെന്ന പ്രചാരണം നടക്കുന്ന ഘട്ടത്തിലാണ് വകുപ്പ് സഹമന്ത്രി തന്നെ പ്രതികരിച്ചത്. രാജ്യം കൊറോണ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ കമ്പനിയിലെ ജോലിക്കാര്‍ക്ക് കൊറോണ രോഗം ബാധിച്ചാല്‍ മുതലാളിയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെന്നാണ് മറ്റൊരു പ്രചാരണം. റെയില്‍വെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നായിരുന്നു മറ്റൊരു വ്യാജ പ്രചാരണം. കൊറോണ രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് റെയില്‍വെ ഗതാഗതം നിലച്ചതാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കാരണമെന്നാണ് പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തിപ്പെട്ടതോടെ ജീവനക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചിരുന്നു.

ബിജെപിക്ക് വന്‍ തിരിച്ചടി; സഖ്യം വിടുമെന്ന് ബിപിഎഫ് മോദിയെ അറിയിച്ചു, അസമില്‍ ബിജെപി വീഴുമോ?ബിജെപിക്ക് വന്‍ തിരിച്ചടി; സഖ്യം വിടുമെന്ന് ബിപിഎഫ് മോദിയെ അറിയിച്ചു, അസമില്‍ ബിജെപി വീഴുമോ?

English summary
Govt is not providing free masks under PM Mask Yojana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X