കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ 'തിരിച്ചടി' ഭീഷണി ഏറ്റു; മരുന്ന് കയറ്റുമതി നിയന്ത്രണം മോദി സര്‍ക്കാര്‍ നീക്കി

  • By Desk
Google Oneindia Malayalam News

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണം എടുത്തുകളഞ്ഞു. 24 ഇനം മരുന്നുകളും അവയുടെ ചേരുവകളും കയറ്റുമതി ചെയ്യുന്നതിന് ഏര്‍പ്പെടത്തിയ നിയന്ത്രണമാണ് മോദി സര്‍ക്കാര്‍ എടുത്തുമാറ്റിയത്. അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ക്ലിയര്‍ ചെയ്യുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. മരുന്നുകള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ട്രംപ് രംഗത്തുവന്നിരുന്നു. നിരോധനം നീക്കിയില്ലെങ്കില്‍ തിരിച്ചടി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറുകള്‍ പിന്നിടവെയാണ് കേന്ദ്രം തീരുമാനം മാറ്റിയത്.

Recommended Video

cmsvideo
ട്രംപിനെ പേടിച്ച് മോദി സര്‍ക്കാര്‍ : Oneindia Malayalam
m

ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. അമേരിക്കയില്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ പകുതിയും ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അഹമ്മദാബാദ് കേന്ദ്രമായ സൈദസ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് അമേരിക്കയിലേക്ക് ഈ മരുന്ന് കൂടുതലായി കയറ്റി അയക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുകയും രാജ്യത്ത് ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴിഞ്ഞമാസമാണ് ഇന്ത്യ 24 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചത്. അതേസമയം, പാരസറ്റമോളിനുള്ള കയറ്റുമതി നിയന്ത്രണം നീക്കിയിട്ടില്ല.

തിടുക്കത്തില്‍ മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം എടുത്തുകളയാനുള്ള തീരുമാനത്തിന് കാരണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് തീരുമാനത്തിന് കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ച മോദിയും ട്രംപും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മരുന്നുകളുടെ വിതരണം സുഗമമായി നടത്താന്‍ മോദിയും ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി എന്ന് വൈറ്റ് ഹൗസ് വക്താവ് ജുഡ് ദീരി ട്വീറ്റ്് ചെയ്തു.

ഏപ്രില്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ; കര്‍ശന നിയന്ത്രണത്തോടെ യാത്രകള്‍ അനുവദിച്ചേക്കുംഏപ്രില്‍ 15 മുതല്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ; കര്‍ശന നിയന്ത്രണത്തോടെ യാത്രകള്‍ അനുവദിച്ചേക്കും

24 ഇനം മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത് മാര്‍ച്ച മൂന്നിനാണ്. ഇതില്‍ 24 ഇനം മരുന്നുകളുടെയും ചേരുവകളുടെയും നിയന്ത്രണമാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. മലേറിയക്കെതിരായ ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ നിയന്ത്രണം നീക്കിയില്ലെങ്കില്‍ ഇന്ത്യ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നിലവില്‍ നിയന്ത്രണം പൂര്‍ണമായി നീക്കിയിട്ടില്ല. അമേരിക്കയുടെ ആവശ്യം പരിഗണിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ ലഭ്യത ഉറപ്പാക്കിയ ശേഷം മാത്രമേ ബാക്കിയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിയന്ത്രണം എടുത്തുകളയൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ രോഗികളെ ചികില്‍സിക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അടുത്തിടെ നിര്‍ദേശിച്ചിരുന്നു.

English summary
Govt lifts restrictions on drug exports amid coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X