കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു സ്ഥലത്ത് സിഗററ്റ് വലിച്ചാല്‍ പണി പാളും; പിഴ 200 ല്‍ നിന്ന് 1000 ലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പൊതു സ്ഥലത്ത് പുകവലിക്കരുതെന്ന നിയമമുണ്ടായിട്ട് നാളേറെയായി. എന്നാല്‍ ഇപ്പോഴും നമ്മുടെ പൊതു സ്ഥലങ്ങളിലെല്ലാം സിഗററ്റും ബീഡിയും പുകയ്ക്കുന്നവരെ ഇഷ്ടം പോലെ കാണാം. ഇതുകൊണ്ട് തന്നെ ആകും പുകവലി നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

നിലവില്‍ പൊതു സ്ഥലത്ത് പുകവലിച്ചാല്‍ 200 രൂപയാണ് പിഴ. ഇത് അഞ്ച് ഇരട്ടിയാക്കി 1000 രൂപയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പവഗണിച്ച് പുകവലി നിരോധന നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രം തീരുമാനിച്ചുകഴിഞ്ഞു.

cigarette

സിഗററ്റ് പായ്ക്കറ്റ് ആയി മാത്രം വാങ്ങാന്‍ കഴിയുന്ന കാലവും അത്ര വിദൂരമല്ല. സിഗററ്റിന്റെ ചില്ലറ വില്‍പന നിരോധിക്കാനൊരുങ്ങുകയാണ്. സിഗററ്റ് വാങ്ങുന്നതിനുള്ള പ്രായ പരിധിയും കൂട്ടും.നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സിഗററ്റ് വില്‍ക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇത് 21 വയസ്സാക്കി ഉയര്‍ത്തും. എന്നാല്‍ വോട്ടവകാശമുള്ള പൗരനെ ഇത്തരത്തില്‍ വേര്‍തിരിക്കാമോ എന്ന ചോദ്യം ഉയര്‍ന്നാല്‍ സംഗതി പ്രശ്‌നമാകും.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പുകവലി നിരോധന നിയമം ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് രാജ്യസഭയില്‍ പറഞ്ഞിരുന്നു. നിയമഭേദഗതിക്കായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്നും അത് മറ്റ് മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും ആയിരുന്നു അന്ന് മന്ത്രി പറഞ്ഞത്. ഇപ്പോള്‍ ബില്‍ പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായ സമാഹരണത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.

English summary
Govt likely to raise fine for smoking in public to RS 1000 from rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X