കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസിന് വാജ്‌പേയിക്ക് നവതിയും ഭാരതരത്‌നയും?

Google Oneindia Malayalam News

വാജ്‌പേയുടെ ജന്മദിനമായ ഡിസംബര്‍ 25 നായിരിക്കും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എന്നാണ് അറിയുന്നത്. വാജ്‌പേയിക്ക് പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം നല്‍കണമെന്ന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബി ജെ പി നിരന്തരം ആവശ്യപ്പെട്ടിരുന്നു. മെയ് മാസത്തിലാണ് ബി ജെ പി അധികാരത്തിലെത്തിയത്.

അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തിലാണ് ഭാരതരത്‌നം പുരസ്‌കാരം നല്‍കുക. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ശാസ്ത്രജ്ഞന്‍ സി എന്‍ ആര്‍ റാവു എന്നിവര്‍ക്കായിരുന്നു ഭാരതരത്‌നം പുരസ്‌കാരം നല്‍കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ സച്ചിന് ഭാരതരത്‌നം നല്‍കിയത് വന്‍ വിവാദമായിരുന്നു.

vajpayee

ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ എം പിമാര്‍ വാജ്‌പേയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഭാരതരത്‌നം പ്രഖ്യാപിക്കാന്‍ പോകുന്നത്. തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ വാജ്‌പേയിക്ക് ഭാരതരത്‌നം നല്‍കുമെന്ന് ബി ജെ പി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു.

1996 ലും 1998 മുതല്‍ 2004 വരെയും ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായാണ് വാജ്‌പേയി വിലയിരുത്തപ്പെടുന്നത്. ലത മങ്കേഷ്‌കര്‍, ഉസ്താദ് ബിസ്മില്ല ഖാന്‍, അമര്‍ത്യ സെന്‍, പണ്ഡിറ്റ് രവിശങ്കര്‍, ഗോപിനാഥ് ബര്‍ദോളി, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവര്‍ക്ക് വാജ്‌പേയിയുടെ ഭരണകാലത്ത് ഭാരതരത്‌നം പുരസ്‌കാരം പ്രഖ്യാപിച്ചു.

English summary
Modi govt may confer Bharat Ratna on Atal Bihari Vajpayee on his 90th birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X