വിദേശനിക്ഷേപകരുടെ ഹബ്ബായി തമിഴ്‌നാട് മാറും,ലക്ഷ്യം ചൈന വിടുന്ന കമ്പനികൾ; മാസ്റ്റര്‍പ്ലാൻ ഒരുങ്ങുന്നു

ചെന്നൈ: കൊറോണവൈറസിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിരവധി വിദേശ കമ്പനികള്‍ ചൈന വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജപ്പാന്‍ അവരുടെ നിര്‍മാണ യൂണിറ്റ് ചൈനയ്ക്ക് പുറത്തേക്ക് മാറ്റുന്നതിനായി പ്രത്യേക ഫണ്ട് വരെ അനുവദിച്ചിരുന്നു. യുഎസ്സില്‍ നിന്നും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു. പകരം എങ്ങോട്ട് മാറ്റുമെന്നായിരുന്നു ചോദ്യം. പല കമ്പനികളും ഇന്ത്യ ലക്ഷ്യമാക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനിടെ അപ്രതീക്ഷിത നീക്കം നടത്താന്‍ ഒരുങ്ങുകയാണ് തമിഴ്‌നാട്. വിദേശ കമ്പനികളുടെ നിക്ഷേപത്തിന് സംസ്ഥാനത്തെ ഒരുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് പഠിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ഒരു ഉന്നത ഉദ്യോഗസ്ഥസമിതിയെ സര്‍ക്കാര്‍ നിയമിച്ചെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്‌നാടിലെ ഹബ്ബാക്കി മാറ്റാന്‍

തമിഴ്‌നാടിലെ ഹബ്ബാക്കി മാറ്റാന്‍

വിദേശനിക്ഷേപകരുടെ ഒരു ഹബ്ബാക്കി തമിഴ്‌നാടിനെ മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി. കൊവിഡ് രോഗബാധ രൂക്ഷമായ ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും പിന്‍വാങ്ങുന്ന വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ടുകൊണ്ടാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. കൊറോണ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നത്. വിദേശനിക്ഷേപത്തിലൂടെ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി ഭാവിയില്‍ നികത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ലക്ഷ്യം ചൈന

ലക്ഷ്യം ചൈന

ചൈനയില്‍ നിന്നും വിദേശനിക്ഷേപം അവസാനിപ്പിക്കുന്ന കമ്പനികളെയാണ് തമിഴ്‌നാട് ആദ്യ ഘട്ടത്തില്‍ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് സമിതിയെ നിയന്ത്രിക്കുന്നത്. ചൈനയില്‍ നിന്ന് പിന്‍വാങ്ങിയ ദക്ഷിണകൊറിയ, ജപ്പാന്‍, എന്നീ രാജ്യങ്ങളിലെ കമ്പനി പ്രതിനിധികളും സമിതിയില്‍ അംഗമാവും. വിദേശ നിക്ഷേപങ്ങളെ ആദ്യമേ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്തെ തേടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യേക പാക്കേജ്

പ്രത്യേക പാക്കേജ്

വിദേശരാജ്യങ്ങളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക പാക്കേജ് ഒരുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിക്ഷേപങ്ങളുടെ പ്രാത്സാഹനത്തിന് ഫാസ്റ്റ് ട്രാക്ക് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. നേരത്തെ ഇലട്രിക് വാഹന വ്യവസായത്തില്‍ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. നിലവില്‍ ഹുണ്ടായ്, റെനോ, നിസാന്‍, ഫോര്‍ഡ് തുടങ്ങിയ കമ്പനികളുടെ ഓട്ടോ പ്ലാന്റുകള്‍ സംസ്ഥാനത്തുണ്ട്. അതേസമയം നിരവധി കമ്പനികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ നിക്ഷേപങ്ങള്‍ക്കായി തിരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

 ചൈന വിടാന്‍ കാരണം

ചൈന വിടാന്‍ കാരണം

ചൈനയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളാണ് ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ എന്നിവര്‍. ഇവര്‍ സ്വതന്ത്രരായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണ്. കൂടുതല്‍ സ്വാതന്ത്ര്യവുമുണ്ട്. അതാണ് കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിലെ ഉല്‍പ്പാദനത്തെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ടാക്സ് 25.17 ശതമാനമാക്കിയിരുന്നു. പുതിയ നിര്‍മാണ കമ്പനികള്‍ക്ക് ഇത് 17 ശതമാനമായിരിക്കും. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്കാണിത്.

സാധ്യത കൂടുതല്‍

സാധ്യത കൂടുതല്‍

ഇന്ത്യ മികച്ച വിപണിയായി വിദേശ രാജ്യങ്ങള്‍ കാണുന്നുണ്ട്. പ്രധാനമായും ഇന്ത്യയുടെ വിപണി ചൈനയുടേതിന് സമാനമാണ്. എന്നാല്‍ നിര്‍മാണ ചെലവുകളില്‍ കാര്യമായ മാറ്റമുണ്ട്. ഇറക്കുമതിക്ക് എളുപ്പമുള്ള സാഹചര്യമാണ് ഉള്ളത്. നിരവധി തുറമുഖങ്ങള്‍ ഇതിനായി സജ്ജമാണ്. കഴിഞ്ഞ ആറ് വര്‍ഷം ഇന്ത്യയുടെ വിദേശ നിക്ഷേപം കുത്തനെ വര്‍ധിച്ചിരുന്നു. മൊബൈല്‍ ഫോണുകളുടെ വലിയൊരു വിപണി തന്നെ ഇന്ത്യയിലുണ്ട്. വെറും നൂറ് ഡോളറില്‍ കുറവാണ് വില. 200 ഡോളറില്‍ അധികം വിലയുള്ള മൊബൈലിന് കയറ്റുമതി സാധ്യതയും കൂടുതലാണ്. അതോടെ മൊത്തം നിര്‍മാണ ചെലവ് ആറ് ശതമാനത്തോളം കുറയും. ബാക്കിയുള്ളത് സര്‍ക്കാരിന്റെ സഹായങ്ങള്‍ കൊണ്ട് കുറയ്ക്കാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+