• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ?നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ആലോചന

  • By ഡെന്നീസ്

ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ആലോചന. ഇതുസംബന്ധിച്ച് കേന്ദ്രതലത്തിൽ ചർച്ചകൾ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാൽ സാമ്പത്തികമായും നേട്ടമാണെന്നാണ് വിലയിരുത്തൽ.

2019 ഏപ്രിലിലാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018 നവംബർ-ഡിസംബർ മാസങ്ങളിലായാണ് നാലു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ്. ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും തമ്മിൽ വെറും നാലുമാസത്തെ ഇടവേള മാത്രമേയുള്ളുവെങ്കിൽ ഒരുമിച്ച് നടത്താൻ പ്രത്യേക ഭേദഗതികളൊന്നും ആവശ്യമില്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷനു തീരുമാനമെടുക്കാമെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.

എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഐക്യം ഉറപ്പുവരുത്തലാണ് പ്രധാന വെല്ലുവിളി. ലോക്സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പുകളും ഒരേസമയത്ത് നടക്കുമ്പോൾ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും പ്രധാന നേതാക്കളുടെ യോഗങ്ങൾ

സംഘടിപ്പിക്കുന്നതുമെല്ലാം പാർട്ടികൾക്ക് ബുദ്ധിമുട്ടാകുമെന്നാണ് അഭിപ്രായം. അതേസമയം, തിരഞ്ഞെടുപ്പ് ചിലവിനത്തിൽ കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുന്ന പുതിയ തീരുമാനം എല്ലാവരും അംഗീകരിക്കുകയാണെങ്കിൽ അടുത്ത വർഷം രാജ്യത്തെ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളും നടക്കും.

English summary
Govt mulling to advance Lok Sabha election due in April 2019 to align with polls in Madhya Pradesh, Rajasthan, Chhattisgarh, Mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more