കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമെയിലും യാഹുവും വേണ്ടെന്ന് സര്‍ക്കാര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ലോകമെങ്ങും അമേരിക്ക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുയാണ് എന്ന വാര്‍ത്തയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. നമ്മുടെ പ്രധാനമന്ത്രിക്ക് മൊബൈല്‍ ഫോണും ഇ മെയില്‍ ഐഡിയും ഒന്നും ഇല്ലെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്. രഹസ്യം ചോര്‍ത്തിലനെ ചെറുക്കാന്‍ ഇപ്പോള്‍ നമ്മളും മുന്നിട്ടിറങ്ങുകയാണ്.

ഇതിനായി ,ഔദ്യോഗിക കാര്യങ്ങള്‍ക്കുള്ള ഇ മെയില്‍ സംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ജിമെയിലിനേയും യാഹുവിനേയും ഒഴിവാക്കാന്‍ ഒരുങ്ങുകയാണ്. നിര്‍ണായ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കുന്നതിനുള്ള സുരക്ഷാ നടപടിയുടെ ഭാഗമായാണ് ഇത്. ഡിസംബറോട് കൂടി ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ എന്‍ഐസിയുടെ ഇ മെയില്‍ സേവനം മാത്രമേ ഇനിമുതല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവു.

Gmail Yahoo

ഇല്‌ക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്ടനോളജി ഡിപ്പാര്‍ട്ടിമെന്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ഇ മെയില്‍ ഉപയോഗത്തിന് പുതിയൊരു നയം തന്നെ തയ്യാറാക്കിയിട്ടുണ്ട്. മറ്റ് മന്ത്രാലയങ്ങളില്‍ നിന്നുള്ള അഭിപ്രായ സമാഹരണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇ മെയില്‍ നയം എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. സര്‍ക്കാരിന്റെ ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നത് തന്നെയാണ് ലക്ഷ്യം. അഞ്ച് മുതല്‍ ആറ് ലക്ഷം വരെ വരുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഡിസംബര്‍ മുതല്‍ പുതിയ ഇ മെയില്‍ സേവനം ആയിരിക്കും ഉപയോഗിക്കേണ്ടി വരിക.

എന്‍ഐസി(നാണല്‍ ഇന്‍ഫര്‍മാറിക്‌സ് സെന്റര്‍) വെബ്‌സൈറ്റ് ഇതിന് വേണ്ടി പരിഷ്‌കരിക്കേണ്ടി വരും. ആദ്യഘട്ടത്തില്‍ ഇതിന് അഞ്ച് കോടി രൂപ ചെലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വകുപ്പ് സെക്രട്ടറി ജെ സത്യനാരായണ അറിയിച്ചു. പൂര്‍ണ തോതില്‍ സജ്ജമാക്കുന്നതിന് 50 മുതല്‍ നൂറ് കോടി രൂപ വരെ ചെലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ മെയിലുകളെ ഒരു ക്ലൗഡ് പ്ലാറ്റ് ഫോമുമായി ബന്ധിപ്പിക്കാനും ഉദ്ദേശം ഉണ്ട്. അങ്ങനെയാകുമ്പോള്‍ സര്‍ക്കാര്‍ വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാനും സാധിക്കും.

English summary
the government could ban e-mail services such as Gmail and Yahoo for official communications by December this year in a move to safeguard its critical and sensitive data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X