കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെക്ക് മടങ്ങിയാല്‍ പണികിട്ടും ! കനത്ത ശിക്ഷ തന്നെ ഫലം

ചെക്ക് മടങ്ങുന്ന കേസുകളില്‍ സര്‍ക്കാര്‍ നിയമം ശക്തമാക്കുന്നു. ഇത്തരം കേസുകളില്‍ കടുത്ത ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനവും അതിനു പിന്നാലെ ഉണ്ടായ പ്രതിസന്ധികളും തുടരുകയാണ്. ചില്ലറ ക്ഷാമം മൂലമുള്ള പ്രതിസന്ധി ഒഴിവാക്കുന്നതിനായി നോട്ട് നിരോധനത്തിനു പിന്നാലെ ചെക്കിന്റെ ഉപയോഗം വര്‍ധിപ്പിച്ചുരുന്നു. ഇപ്പോഴിതാ ചെക്കിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ സുരക്ഷയിലേക്ക് സര്‍ക്കാര്‍ കടക്കാന്‍ ഒരുങ്ങുന്നു.

നല്‍കുന്ന ചെക്ക് മടങ്ങുന്ന കേസുകളില്‍ സര്‍ക്കാര്‍ നിയമം ശക്തമാക്കുന്നു. ഇത്തരം കേസുകളില്‍ കടുത്ത ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജയില്‍ ശിക്ഷ വരെ ലഭിച്ചേക്കും.പിഴവ് തിരുത്താന്‍ ചെക്ക് നല്‍കിയയാള്‍ക്ക് ഒരു മാസം സമയം നല്‍കും അതിനു ശേഷവും പണം നല്‍കാത്ത പക്ഷം അറസ്റ്റ് അടക്കമുള്ള നടപടി ഉണ്ടാകും .നിലവില്‍ ചെക്ക് മടങ്ങള്‍ കേസ് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസാണ്. പണരഹിത സമ്പദ് വ്യവസ്ഥയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാധ്യമാക്കുന്നതിന് കൂടി വേണ്ടിയാണിത്.

 ബജറ്റിനു മുമ്പായി നടന്ന ചര്‍ച്ചയില്‍

ബജറ്റിനു മുമ്പായി നടന്ന ചര്‍ച്ചയില്‍

ബജറ്റിനു മുമ്പായി ധനമന്ത്രാലയം വ്യാപാരികളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ആവശ്യം ഉയര്‍ന്നത്. നോട്ട് നിരോധനത്തിനു ശേഷം ബിസിനസ് സാധാരണ നിലയിലേക്ക് ആക്കുന്നതിന്റെ ഭാഗമായി ഇത് പരിഗണിക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം.

 ചെക്ക് മടങ്ങല്‍ ഭീഷണി

ചെക്ക് മടങ്ങല്‍ ഭീഷണി

നോട്ട് നിരോധനത്തിനു പിന്നാലെ ചെക്കിന്റെ ഉപയോഗം വര്‍ധിപ്പിച്ചിരുന്നെങ്കിലും ഉപഭോക്താക്കളില്‍ നിന്ന് ചെക്ക് സ്വീകരിക്കാന്‍ വ്യവസായികള്‍ ഭയന്നിരുന്നു. ചെക്ക് മടങ്ങല്‍ ഭീഷണിയെ തുടര്‍ന്നായിരുന്നു ഇത്.

 ചെക്ക് സ്വീകരിക്കാതെ നിവൃത്തിയില്ല

ചെക്ക് സ്വീകരിക്കാതെ നിവൃത്തിയില്ല

നോട്ട് നിരോധനത്തിനു പിന്നാലെ ഉണ്ടായ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് ചെക്ക് സ്വീകരിക്കാതെ മറ്റ് വഴികളില്ലായിരുന്നു. നിരവധി ജാമ്യത്തിനൊപ്പമാണ് ഇപ്പോള്‍ ചെക്ക് സ്വീകരിക്കുന്നത്.നിലവില്‍ ചെക്ക് മടങ്ങള്‍ കോസ് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസാണ്.

 ഒരു മാസത്തിനിടെ

ഒരു മാസത്തിനിടെ

ചെക്ക് മടങ്ങുന്ന സംഭവങ്ങളില്‍ കനത്ത ശിക്ഷ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇത്തരം കേസുകളില്‍ ചെക്ക് മടങ്ങിവന്ന് ഒരുമാസത്തിനുള്ളില്‍ ചെക്ക് നല്‍കിയയാള്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.ജയില്‍ ശിക്ഷ വരെ ലഭിച്ചേക്കും.പിഴവ് തിരുത്താന്‍ ചെക്ക് നല്‍കിയയാള്‍ക്ക് ഒരു മാസം സമയം നല്‍കും അതിനു ശേഷവും പണം നല്‍കാത്ത പക്ഷം അറസ്റ്റ് അടക്കമുള്ള നടപടി ഉണ്ടാകും .

 പാര്‍ലമെന്റില്‍ ചര്‍ച്ച

പാര്‍ലമെന്റില്‍ ചര്‍ച്ച

അതേസമയം വ്യാപാരികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ചെക്ക് മടങ്ങുന്ന കേസില്‍ കടുത്ത ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരങ്ങള്‍. ഇക്കാര്യം പാര്‍ലമെന്റിന്റെ അടുത്ത സെഷനില്‍ ചര്‍ച്ച ചെയ്യുമെന്നും സൂചനകളുണ്ട്.

 തിരഞ്ഞെടുപ്പ് ലക്ഷ്യം

തിരഞ്ഞെടുപ്പ് ലക്ഷ്യം

വ്യാപാരികളെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഒരു നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് വിവരം. ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യംവച്ച് അത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സൂചനകളുണ്ട്.

English summary
Govt is mulling changes in law to make for harsher punishment for ‘cheque bounce’ cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X