കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 3ന് ശേഷവും കര്‍ശന നിയന്ത്രണം; ട്രെയിനും വിമാനവുമില്ല, കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഒരുക്കുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: മെയ് മൂന്ന് വരെയാണ് രണ്ടാംഘട്ട ലോക്ക് ഡൗണ്‍. അതിന് ശേഷം എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. വിമാന, ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

നഗരങ്ങള്‍, ജില്ലകള്‍ എന്നിവിടങ്ങള്‍ വിട്ട് പുറത്തേക്കുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം തുടരാനാണ് സാധ്യത. വിശദാംശങ്ങള്‍ ഇങ്ങനെ....

മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും

വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും. വിവാഹം, മതചടങ്ങുകള്‍ എന്നിവയ്ക്ക് ആളുകള്‍ കൂട്ടം ചേരുന്നതും തടയും. അവശ്യസാധനങ്ങളുടെ കടകള്‍ തുറക്കുമെങ്കിലും സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമായി തുടരും.

എടുത്തുകളയില്ല

എടുത്തുകളയില്ല

ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ എടുത്തുകളയില്ല. ക്രമേണ സോണുകള്‍ തിരിച്ചായിരിക്കും ഇളവുകള്‍ നല്‍കുക. ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്ക് ആദ്യം ഇളവ് നല്‍കും. എന്നാല്‍ റെഡ് സോണ്‍ മേഖലകള്‍ക്ക് ഇളവ് ലഭിക്കാന്‍ മെയ് മൂന്നിന് ശേഷവും കാത്തിരിക്കേണ്ടി വരും.

സുപ്രധാന നഗരങ്ങളെല്ലാം

സുപ്രധാന നഗരങ്ങളെല്ലാം

രാജ്യത്തെ സുപ്രധാന നഗരങ്ങളെല്ലാം ഇനിയും അടച്ചിട്ടാല്‍ സാമ്പത്തിക മേഖലയില്‍ കനത്ത തിരിച്ചടി ലഭിച്ചേക്കുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മുംബൈ, ദില്ലി, നോയിഡ, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം കൊറോണ വൈറസ് രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മെയ് 15 വരെയെങ്കിലും

മെയ് 15 വരെയെങ്കിലും

മുംബൈ, ദില്ലി, നോയിഡ, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങള്‍ പഴയ സ്ഥിതിയിലെത്തുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. കൊറോണ വ്യാപനത്തിന്റെ കൃത്യമായ ചിത്രം ലഭിക്കാന്‍ മെയ് 15 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

18000 പേര്‍ക്ക് രോഗം

18000 പേര്‍ക്ക് രോഗം

ഇന്ത്യയില്‍ 18000 പേര്‍ക്ക് രോഗം ബാധിക്കുകയും മരണം 600 ആകുകയും ചെയ്ത പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വേഗത്തില്‍ പ്രതീക്ഷിക്കരുത് എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഏപ്രില്‍ 20ന് ശേഷം പരിശോധിച്ച് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

കടുത്ത തീരുമാനം

കടുത്ത തീരുമാനം

ലോക്ക് ഡൗണ്‍ കാലയളവില്‍ യാതൊരു ഇളവും നല്‍കേണ്ട എന്നാണ് തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, ദില്ലി സംസ്ഥാനങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. കേരളത്തില്‍ ചിലയിടങ്ങില്‍ ഇളവ് നല്‍കിയിട്ടുണ്ട. കോട്ടയം, ഇടുക്കി ജില്ലകളിലെ ഇളവുകളില്‍ കേരളം പിന്നീട് മാറ്റം വരുത്തിയിരുന്നു.

അമേരിക്കയില്‍ എണ്ണ വില പൂജ്യം ഡോളറില്‍ താഴെ; എന്നിട്ടും ഇന്ത്യയില്‍ കുറയാത്തതെന്ത്? ഇതാണ് കാരണംഅമേരിക്കയില്‍ എണ്ണ വില പൂജ്യം ഡോളറില്‍ താഴെ; എന്നിട്ടും ഇന്ത്യയില്‍ കുറയാത്തതെന്ത്? ഇതാണ് കാരണം

Recommended Video

cmsvideo
Pinarayi Vijayan's daily press meet will continue till the end of lock down | Oneindia Malayalam

മഹാരാഷ്ട്ര സര്‍ക്കാരിന് മരണമണി!! ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി, രക്ഷപ്പെടാന്‍ 3 മാര്‍ഗംമഹാരാഷ്ട്ര സര്‍ക്കാരിന് മരണമണി!! ഉദ്ധവ് താക്കറെയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി, രക്ഷപ്പെടാന്‍ 3 മാര്‍ഗം

English summary
Govt mulls new Strategy: No Immediate Resumption of Trains, Flights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X