കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ക്ക് പ്രശ്‌ന പരിഹാരമറിയില്ല... എതിരാളികളെ കുറ്റപ്പെടുത്താനേ അറിയൂ, ധനമന്ത്രിക്കെതിരെ മന്‍മോഹന്‍

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് മറുപടിയുമായി മന്‍മോഹന്‍ സിംഗ്. സര്‍ക്കാരിന് പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന് അറിയില്ല. അതുകൊണ്ട് അവര്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിപക്ഷമാണ് കാരണമെന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും മന്‍മോഹന്‍ പറഞ്ഞു. നേരത്തെ നിര്‍മലാ സീതാരാമന്‍ ബാങ്കിംഗ് പ്രതിസന്ധിക്ക് കാരണം മന്‍മോഹന്‍ സിംഗാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയാണ് അദ്ദേഹം നല്‍കിയത്.

1

മഹാരാഷ്ട്ര, പഞ്ചാബ് കോപ്പറേറ്റീവ് ബാങ്ക് പ്രതിസന്ധിയും മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാണിച്ചു. 16 ലക്ഷം നിക്ഷേപകരെയാണ് ഇത് ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് സഹായകരമാകുന്ന നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി. ധനമന്ത്രിയുടെ പ്രസ്താവന ഞാന്‍ കണ്ടു. അതിനെ കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

ഒരു സമ്പദ് മേഖലയെ രക്ഷിക്കുന്നതിന് മുമ്പ് എന്താണ് പ്രശ്‌നമെന്ന് പഠിക്കേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന് മേല്‍ പഴി ചാരാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിന് ഒരു പോംവഴി കണ്ടെത്താനാവാത്തത് കൊണ്ടാണിത്. ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എന്തു സംഭവിച്ചോ അത് വീണ്ടും സംഭവിക്കും. ചില മേഖലയില്‍ ദുര്‍ബലത ഉണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ മുഴുവന്‍ യുപിഎയുടെ തലയില്‍ കെട്ടിവെക്കാനാവില്ല. നിങ്ങള്‍ അഞ്ച് വര്‍ഷമായി അധികാരത്തിലിരിക്കുന്നു. അതുകൊണ്ട് യുപിഎയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും മന്‍മോഹന്‍ പറഞ്ഞു.

നേരത്തെ രഘുറാം രാജന്‍ മന്‍മോഹന്‍ സിംഗ് കോമ്പിനേഷന്‍ ആണ് പൊതുമേഖലാ ബാങ്കുകളുടെ പ്രതിസന്ധിക്ക് കാരണമെന്ന് നിര്‍മലാ സീതാരാമന്‍ ആരോപിച്ചിരുന്നു. രഘുറാം രാജന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് കാരണം അദ്ദേഹം കൂടിയാണെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം മുതലാളിമാരുടെ ഫോണ്‍ കോളുകള്‍ വഴി ലോണ്‍ ലഭിച്ചിരുന്ന കാലം രഘുറാം രാജന്‍ ഉണ്ടാക്കി വെച്ചെന്നും നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി.

 സവര്‍ക്കറിന് അല്ല, ഗാന്ധി ഘാതകന്‍ ഗോഡ്സേയ്ക്ക് തന്നെ ഭാരത രത്ന നല്‍കൂ; ആഞ്ഞടിച്ച് കോണ്‍ഗ്രസ് സവര്‍ക്കറിന് അല്ല, ഗാന്ധി ഘാതകന്‍ ഗോഡ്സേയ്ക്ക് തന്നെ ഭാരത രത്ന നല്‍കൂ; ആഞ്ഞടിച്ച് കോണ്‍ഗ്രസ്

English summary
govt not trying to fix the economy manmohan against nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X