സ്ത്രീകളുടെ ജോലി; വിവാദ പാഠഭാഗത്തെക്കുറിച്ച് അന്വേഷണം
റായ്പുര്‍: സ്ത്രീകള്‍ ജോലി ചെയ്യുന്നതിനാലാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതെന്ന സ്കൂള്‍ പാഠഭാഗത്തിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി കേദാര്‍ കശ്യപ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാഠഭാഗം നീക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഛത്തീസ്ഗഡ് സര്‍ക്കാര്‍ സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ മോശക്കാരാക്കുന്നതോ താഴ്ത്തിക്കെട്ടുന്നതോ ആയ തീരുമാനങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും തുല്യത നല്‍കുന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, പാഠപുസ്തകത്തില്‍ മോശം പരാമര്‍ശം വന്നത് ഏതു നിലയ്ക്കാണെന്നത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡ് ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്ററിയാണ് വിവാദ പാഠപുസ്തകം പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ ജാഷ്പുര്‍ അധ്യാപിക സൗമ്യ ഗാര്‍ഗ് വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീകളെ മോശക്കാരാക്കുന്നതാണ് പാഠഭാഗമെന്നും എത്രയും പെട്ടെന്ന് അത് നീക്കം ചെയ്യണമെന്നും കാട്ടിയാണ് സൗമ്യയുടെ പരാതി.
സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവാദ പാഠപുസ്തകമായ പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications