കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ ജോലി; വിവാദ പാഠഭാഗത്തെക്കുറിച്ച് അന്വേഷണം

  • By Anwar Sadath
Google Oneindia Malayalam News

റായ്പുര്‍: സ്ത്രീകള്‍ ജോലി ചെയ്യുന്നതിനാലാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതെന്ന സ്‌കൂള്‍ പാഠഭാഗത്തിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി കേദാര്‍ കശ്യപ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിഷയത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാഠഭാഗം നീക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഛത്തീസ്ഗഡ് സര്‍ക്കാര്‍ സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ മോശക്കാരാക്കുന്നതോ താഴ്ത്തിക്കെട്ടുന്നതോ ആയ തീരുമാനങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യത നല്‍കുന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, പാഠപുസ്തകത്തില്‍ മോശം പരാമര്‍ശം വന്നത് ഏതു നിലയ്ക്കാണെന്നത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

women-abuse

ഛത്തീസ്ഗഡ് ബോര്‍ഡ് ഓഫ് ഹയര്‍ സെക്കന്ററിയാണ് വിവാദ പാഠപുസ്തകം പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ ജാഷ്പുര്‍ അധ്യാപിക സൗമ്യ ഗാര്‍ഗ് വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീകളെ മോശക്കാരാക്കുന്നതാണ് പാഠഭാഗമെന്നും എത്രയും പെട്ടെന്ന് അത് നീക്കം ചെയ്യണമെന്നും കാട്ടിയാണ് സൗമ്യയുടെ പരാതി.

സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവാദ പാഠപുസ്തകമായ പത്താം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.

English summary
Govt orders probe for Working women’ remark in school textbooks sparks controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X