മൊഴി ചൊല്ലല്‍ വേണ്ട, ആണുങ്ങള്‍ക്ക് 18 ല്‍ കെട്ടാം... ശുപാര്‍ശകള്‍
ദില്ലി: ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് വിവാഹ മോചനം എന്നാല്‍ തലാഖ് ചൊല്ലല്‍ ആണ്. മൂന്ന് തലാഖ് ചൊല്ലുന്നതോടെ പുരുഷന് വിവാഹ മോചനം നേടാം. എന്നാല്‍ രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന നിര്‍ദ്ദേശങ്ങളാണ് വനിത-ശിശുക്ഷേമ മന്ത്രാലയത്തിന് ഉന്നത തല സമിതി നല്‍കിയിരിയ്ക്കുന്നത്.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വോട്ടവകാശം ലഭിയ്ക്കുന്നതും 18-ാം വയസ്സിലാണ്. എന്നാല്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സും. പല ആണ്‍കുട്ടികളും പ്രായത്തിന്റെ പേരിലുള്ള ഈ വിവേചനത്തെ മനസ്സിലെങ്കിലും എതിര്‍ത്തിട്ടുണ്ടാകും. അത്തരക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. പുരുഷന്‍മാരുടെ വിവാഹ പ്രായം 18 ആക്കണം എന്നും സമിതി നിര്‍ദ്ദശിച്ചിട്ടുണ്ട്.

തലാഖ് വേണ്ട
വാക്കാല്‍ തലാഖ് ചൊല്ലിക്കൊണ്ടുള്ള വിവാഹ മോചനങ്ങള്‍ അംഗീകരിയ്ക്കാന്‍ ആവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.

ഏകപക്ഷീയം
തലാഖ് ചൊല്ലിയുള്ള വിവാഹ മോചനങ്ങള്‍ ഏകപക്ഷീയമായ നടപടിയാണെന്നും സമിതി പറയുന്നു. ഇതുവഴി വിവാഹ ബന്ധത്തിന്റെ സുരക്ഷിതത്വം തന്നെ ഭീഷണിയിലാകുമെന്നാണ് കണ്ടെത്തല്‍.

നിരോധിയ്ക്കണം
തലാഖ് ചൊല്ലിക്കൊണ്ടുള്ള വിവാഹ മോചനങ്ങള്‍ നിരോധിയ്ക്കണമെന്നും സമിതി നിര്‍ദ്ദേശിയ്ക്കുന്നു.

വിവാഹപ്രായം
സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സ് ആണെന്നിരിയ്‌ക്കെ പുരുഷന്‍മാരുടേത് 21 ആകുന്നത് ശരിയല്ല. പുരുഷന്‍മാരുടെ വിവാഹ പ്രായം 18 വയസ്സ് ആക്കി നിജപ്പടുത്തണം എന്നും സമിതി നിര്‍ദ്ദശിയ്ക്കുന്നു.

ശൈശവ വിവാഹം
ശൈശവ വിവാഹങ്ങള്‍ നിരോധിയ്ക്കുന്ന നിയമത്തില്‍ ഭേദഗതി വേണമെന്നും സമിതി ആവശ്യപ്പെടുന്നു.

രജിസ്റ്റര്‍ വിവാഹം എളുപ്പമാക്കണം
രജിസ്റ്റര്‍ വിവാഹം ചെയ്യുന്നവര്‍ക്ക് എപ്പോഴും ഭീഷണിയാണ്ി രജിസ്ട്രാര്‍ ഓഫീസില്‍ ഒരുമാസം പതിച്ചുവയ്ക്കുന്ന നോട്ടീസ്. ഈ രീതി തന്നെ അവസാനിപ്പിയ്ക്കണം എന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

നോട്ടീസ് കാലാവധി
രജിസ്റ്റര്‍ വിവാഹത്തിനുള്ള നോട്ടീസിന്റെ കാലാവധി നിലവില്‍ 30 ദിവസമാണ്. ഇത് ഒരാഴ്ചയായി നിജപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ക്രിസ്ത്യാനികള്‍ക്ക്
ക്രിസ്തുമത വിശ്വാസികള്‍ക്ക് ഇപ്പോള്‍ വിവാഹ മോചനം ലഭിയ്ക്കണമെങ്കില്‍ രണ്ട് വര്‍ഷത്തെ സമയപരിധി വേണം. ഇത് ഒരു വര്‍ഷമായി കുറയ്ക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications