• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാധാരണ പാസ്‌പോര്‍ട്ട് മറന്നേക്കൂ, വരുന്നു പുതിയ ഇ-പാസ്‌പോര്‍ട്ട്...

  • By Afeef Musthafa

ദില്ലി: സാധാരണ പാസ്‌പോര്‍ട്ടുകള്‍ ഇനി ഓര്‍മ്മയാകാന്‍ പോകുന്നു. ഇതു കേട്ട് ഞെട്ടണ്ട, സംഗതി സത്യമാണ്. പുതിയ ഇ-പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ തന്നെ നിലവില്‍ വരും. ഇ-പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ് അറിയിച്ചു.

വ്യാജ പാസ്‌പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇ-പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടില്‍ വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ചിപ്പില്‍ രേഖപ്പെടുത്തും. സാധാരണ പാസ്‌പോര്‍ട്ടില്‍ നല്‍കുന്ന എല്ലാ വിവരവും ഇനി ഇലക്ട്രോണിക് ചിപ്പിലാവും രേഖപ്പെടുത്തുക.

നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സിന് ഇ-പാസ്‌പോര്‍ട്ട് നിര്‍മ്മിക്കാനുള്ള അനുവാദം നല്‍കിയതായും, ആഗോള തലത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ സെക്യൂരിറ്റി പ്രസ്സിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണെന്നും വി കെ സിംഗ് പറഞ്ഞു.

പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുടെ പേരുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കേയാണ് ഇ-പാസ്‌പോര്‍ട്ട് നടപ്പിലാക്കാനുള്ള പുതിയ തീരുമാനം.

English summary
An e-Passport contains an electronic chip. The chip holds the same information that is printed on the passport's data page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X