കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ചടക്കമില്ലാത്തവര്‍ വിമാനത്തില്‍ സഞ്ചരിക്കേണ്ട:വിലക്കുള്ളവരുടെ പട്ടിക ഉടന്‍! നയം വ്യക്തമാക്കി

Google Oneindia Malayalam News

ദില്ലി: പ്രശ്‌നക്കാരായവരെ വിമാനയാത്രകൡ നിന്ന് വിലക്കുന്നതിനായി നോ ഫ്‌ളൈ ലിസ്റ്റ് പുറത്തിറക്കുമെന്ന് കേന്ദ്രവ്യോമയാന സഹമന്ത്രി. എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പുകൊണ്ടടിച്ച ശിവസേന എംപിയുടെ വിവാദങ്ങള്‍ക്കിടെയാണ് വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്.

എയര്‍ ഇന്ത്യയിലുണ്ടായതുപോലുള്ള സംഭവങ്ങള്‍ തടയുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി ദേശീയ തലത്തില്‍ നോ ഫ്‌ളൈ ലിസ്റ്റ് തയ്യാറാക്കുമെന്ന് മന്ത്രി ജയന്ത് സിന്‍ഹയാണ് ശനിയാഴ്ച വ്യക്തമാക്കിയത്. സര്‍ക്കാരിന് വിമാനത്തിലെ ജീവനക്കാരുടേയും യാത്രക്കാരുടെയും സുരക്ഷ പ്രധാനമാണെന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഗുരുതര പ്രത്യാഖ്യാതങ്ങളുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനൊപ്പം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രക്കാരുടെ പട്ടികയിലും ഇവരുടെ പേര് ഉള്‍പ്പെടുത്തും.

plane-08

എയര്‍ ഇന്ത്യാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് പുറമേ മറ്റ് സ്വകാര്യ വിമാന കമ്പനികളും ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ പാര്‍ലമെന്റിലെ ഖേദപ്രകടനത്തോടെ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശത്തോടെയാണ് എയര്‍ ഇന്ത്യ വെള്ളിയാഴ്ച എംപിയ്ക്കുള്ള വിലക്ക് നീക്കിയത്.

English summary
The government is planning a national “no-fly” list to keep unruly passengers off flights, junior civil aviation minister Jayant Sinha said on Saturday, defending a decision to revoke an air travel ban on controversial Shiv Sena MP Ravindra Gaikwad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X