കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസേറിയന്റെ പട്ടിക പരസ്യപ്പെടുത്തണം;ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി മനേക ഗാന്ധി,നീക്കം ഉടന്‍

എയിംസില്‍ സിസേറിയനിടെ 28കാരി മരിച്ച സംഭവത്തെ തുടര്‍ന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: ആശുപത്രികളില്‍ നടക്കുന്ന സിസേറിയന്റെയും സാധാര ണ പ്രസവങ്ങളുടേയും പട്ടിക പരസ്യപ്പെട്ടുത്തണമെന്ന് മനേകാ ഗാന്ധി. ദില്ലി എയിംസില്‍ സിസേറിയനിടെ 28കാരി മരിച്ച സംഭവത്തെ തുടര്‍ന്നാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം. ആശുപത്രികളില്‍ നടക്കുന്ന സാധാരണ പ്രസവങ്ങളുടേയും സിസിറേയന്റെയും കണക്ക് പരസ്യപ്പെടുത്തുകയും കൃത്യമായ കണക്ക് സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെടുന്നു.

ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നതിനേക്കാള്‍ 10- 15 ശതമാനം വര്‍ധനവാണ് ഇന്ത്യയിലെ സിസേറിയന്റെ എണ്ണത്തിലുണ്ടായിട്ടുള്ളതെന്നും ട്വീറ്റില്‍ മനേകാ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു.രാജ്യത്തെ ആശുപത്രികളില്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന സിസേറിയന്റെ കണക്ക് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും മനേകാ ഗാന്ധി ട്വീറ്റില്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ സ്ത്രീകള്‍, അമ്മമാര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ശേഖരിക്കുമെന്നും രാജ്യത്ത് സിസേറിയന്‍ പ്രവണതയ്ക്ക് പിന്നിലെന്താണെന്ന് പരിശോധിക്കുമെന്നും മനേകാ ഗാന്ധി കൂട്ടിച്ചേര്‍ക്കുന്നു.

maneka-gandhi

ജനുവരി 16നാണ് എയിംസില്‍ വച്ച് രജ്ബീര്‍ കൗര്‍ എന്ന നഴ്‌സ് സിസേറിയനിടെ മരണമടയുന്നത്. 18 മണിക്കൂര്‍ ലേബര്‍ റൂമിന് മുമ്പില്‍ കാത്തിരുന്ന ശേഷമാണ് യുവതിയുടെ മരണ വാര്‍ത്ത ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിക്കുന്നത്. 2013ന് വിവാഹിതയായ രജ്ബീര്‍ കൗര്‍ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഗര്‍ഭം ധരിച്ചത്. എന്നാല്‍ ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് അമ്മയും കുഞ്ഞും മരിക്കുന്നതിന് ഇടയാക്കിയതെന്നും അന്വേഷണ കമ്മറ്റി കണ്ടെത്തിയിരുന്നു.

English summary
Women and Child Development (WCD) Minister Maneka Gandhi on Wednesday suggested that the hospitals should publicly display the records of caesarean section vis-a-vis normal deliveries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X