കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യകത കുറയ്ക്കാന്‍ സര്‍ക്കാര്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പങ്കുവെക്കും: അമിത് ഷാ

ആവശ്യകത കുറയ്ക്കാന്‍ സര്‍ക്കാര്‍ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പങ്കുവെക്കും: അമിത് ഷാ

  • By S Swetha
Google Oneindia Malayalam News

ദില്ലി: വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതുവഴി വിവരാവകാശ (ആര്‍ടിഐ) അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വിവരാവകാശ നിയമം ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കുകയും അവിശ്വാസത്തെ അഭിസംബോധന ചെയ്യുകയും ചെയ്തുവെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) പതിനാലാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ഷാ. നിയമം തയ്യാറാക്കുമ്പോള്‍ അതിന്റെ ദുരുപയോഗത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു, എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ആനുകൂല്യങ്ങള്‍ ദുരുപയോഗത്തെ മറികടന്നതായും ഷാ കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാർട്ടി വിട്ട അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ! മടക്കം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷംആം ആദ്മി പാർട്ടി വിട്ട അൽക്ക ലാംബ വീണ്ടും കോൺഗ്രസിൽ! മടക്കം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം

amit-shah-15

മോദി സര്‍ക്കാര്‍ അവതരിപ്പിച്ച വിവിധ പദ്ധതികള്‍ക്കായുള്ള ഡാഷ്ബോര്‍ഡുകള്‍ ദരിദ്രരായ ഗുണഭോക്താക്കള്‍ക്ക് പോലും ഓണ്‍ലൈനില്‍ വഴി നേടാന്‍ സഹായിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. വിവരാവകാശ അപേക്ഷകള്‍ പൗരന്മാര്‍ സമര്‍പ്പിക്കുന്നതിന്റെ ആവശ്യകത കുറയ്ക്കുന്നതിനായി പരമാവധി വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ അറിയിക്കുമെന്നന് അദ്ദേഹം ഉറപ്പു നല്‍കി.

English summary
Govt putting information in public domain, reducing need for filing RTI: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X