കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവരും വീട്ടില്‍ നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ ഉപയോഗിക്കണം,പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാർ

Google Oneindia Malayalam News

ദില്ലി: കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്ന് പുറത്തുപോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. ആരോഗ്യമുള്ളവര്‍ വീടുകളില്‍ ഉണ്ടാക്കുന്നതും പുനരുപയോഗിക്കാന്‍ സാധിക്കുന്നതുമായ മാസ്‌കുകളാണ് ധരിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

corona

മൂക്കും വായും കൃത്യമായി മറക്കുന്ന രീതിയിലുള്ള മാസ്‌കുകളാണ് ധരിക്കേണ്ടത്. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് കേന്ദ്രം പ്രത്യേകം നിര്‍ദ്ദേശത്തില്‍ പറയുന്നു. വീട്ടില്‍ നിന്ന് തന്നെ ഉണ്ടാക്കുന്ന മാസ്‌കുകള്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് വേണം നിര്‍മ്മിക്കാന്‍. മാസ്‌ക് എങ്ങനെയാണ് നിര്‍മ്മിക്കേണ്ടതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം, രോഗ ബാധിതരോ ശ്വസനം സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവരോ വീട്ടില്‍ നിന്നും ഉണ്ടാക്കുന്ന മാസ്‌ക് ധരിക്കരുത്. കൊറോണ രോഗിയുമായി ഇടപഴകുന്നവര്‍ ഒരിക്കലും ഇത്തരത്തിലുള്ള മാസ്‌ക് ധരിക്കരുത്. എല്ലാ സുരക്ഷക്രമീകരണങ്ങളോടുള്ള മാസ്‌ക് തന്നെ ധരിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റാരും ഉപയോഗിക്കരുത്. കുടുംബത്തിലുള്ള എല്ലാവരും വെവ്വേറെ മാസ്‌ക് ധരിക്കണം. കൊറോണയുമായി ബന്ധപ്പെട്ട് നടത്തിയ ഏറ്റവും പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലപരിധി കൂട്ടേണ്ടിവരുമെന്ന് സൂചന. നിലവിലെ സാഹചര്യത്തില്‍ നിശ്ചയിച്ച കാലപരിധി മതിയാകില്ലെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെയുടെ പ്രതികരണം. ലോക്ക് ഡൗണ്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടും രോഗ വ്യാപനം അധികൃതര്‍ ഇപ്പോഴും ഭയക്കുന്നുണ്ട്. ധാരാവി ചേരി പോലുള്ള ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളില്‍ രോഗം കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ഇനിയും മാസങ്ങള്‍ നീട്ടണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. അധികം വൈകാതെ അന്തിമ തീരുമാനം എടുക്കും. അതേസമയം, ഘട്ടങ്ങളായിട്ടാകും ലോക്ക് ഡൗണ്‍ പിന്‍വലിക്കുക എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
ലോക്ക് ഡൗണ്‍ കാലയളവ് നീട്ടുന്നു? സത്യം ഇതാണ് | Oneindia Malayalam

ഏപ്രില്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലപരിധി അവസാനിക്കുന്നത്. അതിന് ശേഷം ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്നാണ് സൂചനകള്‍. ഘട്ടങ്ങളായിട്ടാകും പിന്‍വലിക്കുക. കൊറോണ വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും. ഇത്തരം ജില്ലകളില്‍ നിരോധനാജ്ഞയും നീട്ടിയിട്ടുണ്ട്.

English summary
Govt Recommends Homemade Masks For Healthy People In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X