കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം,യൂറോപ്യന്‍ യാത്രക്കാര്‍ക്ക് വിലക്ക്;കടുത്ത നടപടികളുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കൊറോണ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ അസാധാരാണ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആരോഗ്യ വകുപ്പ് മന്ത്രാലയമാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചത്. രോഗം വിദ്യാര്‍ത്ഥികളിലേക്ക് പടരുന്നത് തടയുന്നതിന് വേണ്ടിയാണിത്. കൂടാതെ നീന്തല്‍ കുളങ്ങള്‍, മാളുകള്‍, എന്നിവ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്. ഇന്ത്യയില്‍ ഇതിനോടകം തന്നെ വലിയ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 31വരെ് ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം പറയുന്നത്.

corona story

ഇതിനോടൊപ്പം എല്ലാ തൊഴില്‍മേഖലയിലുള്ളവര്‍ വര്‍ക്ക് ഫ്രെം ഹോം എന്ന രീതിയിലേക്ക് മാറണമെന്ന നിര്‍ദ്ദേശമുണ്ട്. മീറ്റിംഗുകളും മറ്റ് കാര്യങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാക്കണമെന്ന നിര്‍ദ്ദേശമുണ്ട്. അധികം ആളുകളെ ഉള്‍ക്കൊള്ളിച്ചുള്ള യോഗങ്ങള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എല്ലാവരോടും ആള്‍ക്കൂട്ടം കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഓഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 114 ആയി. കേരളം, ലഡാക്, ഒഡിഷ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇതിനിടെ, യൂറേപ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി പുതിയ ഉത്തരവ് പുറത്തിറക്കി. 1200 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. ഈ രാജ്യത്ത് നിന്നു വരുന്ന എല്ലാ യാത്രക്കാരെയും വിമാനത്തില്‍ ബോര്‍ഡ് ചെയ്യരുതെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇനി യാത്രക്കാര്‍ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ ട്രാന്‍സിസ്റ്റ് ചെയ്യുന്നവര്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയനാകണമെന്നും ഉത്തരവില്‍ പറയുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 18 മുതല്‍ 31 വരെയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇറാനില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിച്ച 53 ഇന്ത്യക്കാരെ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. ഇവരാരും രോഗ ലക്ഷണങ്ങള്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. എന്നാലും മുകരുതലിന് വേണ്ടിയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രണ്ട് മൂന്ന് ദിവസങ്ങളിലായി നാട്ടിലെത്തിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.

ഇതിനിടെ മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചവരുട എണ്ണം 33ല്‍ നിന്നും 39 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷട്രയിലാണ്. എല്ലാവരും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതോടൊപ്പം കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോടും മലപ്പുറത്തുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 24 പേരുടെ ഫലങ്ങളാണ് പോസിറ്റീവായത്. കേരളത്തില്‍ ഇപ്പോള്‍ 12470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്നും 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
Govt Recommends Closed All The Educational Institutions In The Country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X