കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളെ കൈവിടില്ല; സബ്‌സിഡി ഇല്ലെങ്കിലും ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍

  • By അൻവർ സാദത്ത്
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലിങ്ങൾക്കൊരു സന്തോഷവാർത്ത | Oneindia Malayalam

ദില്ലി: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി റദ്ദാക്കിയെങ്കിലും യാത്രികര്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. ഹജ്ജിന് പോകുന്നവര്‍ക്കുള്ള വിമാനയാത്രാക്കൂലിയില്‍ ഇളവു വരുത്തിയാണ് സര്‍ക്കാരിന്റെ സഹായം. സര്‍ക്കാരിന്റെ മികച്ച തീരുമാനങ്ങളിലൊന്നാണ് ഇതെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

ശ്രീദേവി മറന്നു.. ശ്രീദേവിയെ മറക്കാതെ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം! മയിലിന് വേണ്ടി പ്രാർത്ഥന മാത്രം!ശ്രീദേവി മറന്നു.. ശ്രീദേവിയെ മറക്കാതെ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം! മയിലിന് വേണ്ടി പ്രാർത്ഥന മാത്രം!

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈനാസ് തുടങ്ങിയ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് ഇളവു നല്‍കും. രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ നിന്നും ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കാണ് ഇളവ്.

mecca-saudi-arabia


ഈ വര്‍ഷം ജനുവരിയിലാണ് ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി സര്‍ക്കാര്‍ നിര്‍ത്തിലാക്കിയത്. 2012ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണിത്. ഹജ്ജ് യാത്രികര്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന കോടിക്കണക്കിന് രൂപയുടെ സബ്‌സിഡി ഭാവിയില്‍ മുസ്ലീം വിഭാഗത്തിന്റെ ഉന്നമനത്തിനായി മാറ്റിവെക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ചില മുസ്ലീം സംഘടനകള്‍ ഇതിനെ സ്വാഗതം ചെയ്തിരുന്നെങ്കില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇത്തരം എതിര്‍പ്പുകള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാനാണ് ഇപ്പോള്‍ വിമാനയാത്രയില്‍ ഇളവു പ്രഖ്യാപിച്ചതെന്നാണ് സൂചന.

ഒമാനില്‍ നിന്ന് പണമയക്കുമ്പോള്‍ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമംഒമാനില്‍ നിന്ന് പണമയക്കുമ്പോള്‍ ഉറവിടം വ്യക്തമാക്കണമെന്ന് പുതിയ നിയമം

English summary
Month after scrapping Haj subsidy, govt reduces airfare for pilgrims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X