Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം ചെയ്യുന്ന കർഷകരോട് ആദരവ് മാത്രം, നിയമത്തിൽ കുറവുണ്ടെങ്കിൽ പരിഹരിക്കാം; പാർലമെന്റിൽ പ്രധാനമന്ത്രി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന സൂചന നല്‍കി വീണ്ടും പ്രധാനമന്ത്രി. ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത് തെറ്റിദ്ധാരണമൂലമാണെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഈ സര്‍ക്കാരും സഭയും സമരം ചെയ്യുന്ന കര്‍ഷകരെ ആദരിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക നിയമത്തില്‍ കുറവുണ്ടെങ്കില്‍ പരിഹരിക്കാം. സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ഷകരുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്. നിയമം വന്ന ശേഷം ഒരു ചന്തയും അടഞ്ഞുപോയിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

modi

കര്‍ഷകരോട് ആദരവുള്ളതുകൊണ്ടാണ് മുതിര്‍ന്ന മന്ത്രിമാര്‍ അവരോട് ബഹുമാനപൂര്‍വം സംസാരിക്കുന്നത്. കര്‍ഷകരുടെ ആശങ്കകള്‍ തിരിച്ചറിയാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചു. ഈ രാജ്യത്തെ ജനങ്ങള്‍ക്കായാണ് നിയമം നിര്‍മ്മിക്കുന്നത്. ഇപ്പോഴും എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ ഞങ്ങള്‍ അത് ഒഴിവാക്കില്ല- പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

കര്‍ഷകസമരത്തെ വീണ്ടും പിന്തുണച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം ബഹളം വച്ചിരുന്നു. പ്രതിപക്ഷം ആസൂത്രിതമായാണ് ബഹളം വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കള്ളം പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നിയമം പാസാക്കിയിട്ടും താങ്ങുവില പഴയതുപോലെ തന്നെയാണ് കര്‍ഷകര്‍ക്ക് തുറന്ന വിപണി ലഭിക്കാന്‍ കാരണമായി. ഇപ്പോള്‍ കര്‍ഷകര്‍ക്ക് എവിടെ വേണമെങ്കിലും ഉത്പ്പനം വില്‍ക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+