• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പരിസ്ഥിതി സംരക്ഷണത്തിന് നിര്‍ണായക ഇന്ത്യന്‍ കാല്‍വെയ്പ്: വനാവരണം വര്‍ധിപ്പിച്ചു!

  • By Desk

ദില്ലി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ ആഗോളതലത്തില്‍ തീരുമാനമെടുത്തിരുന്നു. പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത ഇന്ത്യ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ഗാര്‍നേര്‍ഡ് ഇന്റര്‍നാഷണല്‍ അപ്രീസിയേഷനില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു.

ഐഎസ് റിക്രൂട്ട്മെന്‍റ്: പാസ്‌പോര്‍ട്ട് തരപ്പെടുത്തി കൊടുത്ത ട്രാവല്‍ ഏജന്റ് അറസ്റ്റില്‍

2015 ഡിസംബറിലാണ് ഇന്ത്യ പാരീസ് കരാറില്‍ ഒപ്പുവെച്ചത്. കരാറില്‍ ഒപ്പു വെച്ച രാജ്യങ്ങള്‍ പരിസ്ഥിതിയിലേക്ക് വമിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. കഴിഞ്ഞ വ്യാവസായിക വര്‍ഷങ്ങളെ അപേക്ഷിച്ച് ശരാശരി ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ആകുന്നത് തടയുന്നതിന് വേണ്ടിയാണിത്. കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളുന്നതില്‍ ചൈനയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ആഗോളതലത്തില്‍ ആറ് ശതമാനമാണ് ഇന്ത്യ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ തോത്. ചൈനയുടെ പങ്ക് 28 ശതമാനമാണ്. 16 ശതമാനവുമായി യുഎസും 10 ശതമാനവുമായി യൂറോപ്യന്‍ യൂണിയനും ഈ പട്ടികയിലുണ്ട്. പ്രതിശീര്‍ഷ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന കാര്യത്തില്‍ പത്ത് രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.

പരിസ്ഥിതി നയങ്ങളും വന നയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ മികച്ച പങ്കുവഹിച്ചിട്ടുണ്ട് സസ്യങ്ങള്‍, വനം, എന്നിവയുടെ സര്‍വേ മുതല്‍ വന്യജീവി, മൃഗക്ഷേമം, വനം പരിസ്ഥിതി മന്ത്രാലയം, വനം, കാലാവസ്ഥ എന്നീ മേഖലകളിലും മോദീ സര്‍ക്കാര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്ത് നടപ്പിലാക്കിയ ദൗത്യങ്ങള്‍ഃ വനത്തിന്റെ ആവരണം വര്‍ധിപ്പിക്കല്‍, മലിനീകരണം നിയന്ത്രണവും നിരീക്ഷണവും, പ്രൊജക്ടിന് അംഗീകാരം നല്‍കുന്നതിനുള്ള കാലാവധി 600 ദിവസത്തില്‍ നിന്ന് 190 ദിവസമായി പരിമിതപ്പെടുത്തി, അധികാര വികേന്ദ്രീകരണം, നയരൂപീകരണത്തില്‍ സുതാര്യത കൊണ്ടുവന്നു. പാരീസ് കരാറിലെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളാണ് ഇതോടെ നടപ്പിലാക്കിയിട്ടുള്ളത്.

ലോകത്ത് വനാവരണം ഉയര്‍ത്തിയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്ന് മാത്രമാണ് ഇന്ത്യ. 2015ലെ കണക്ക് പ്രകാരം ഇന്ത്യയുടെ വനാവരണം 794,245 ചതുരശ്ര കിലോമീറ്ററാണ്. ഇന്ത്യയുടെ മൊത്തം വിസ്തൃതിയുടെ 25.16 ശതമാനത്തോളം വരുന്നതാണിത്. 2013നെ അപേക്ഷിച്ച് 2015ല്‍ വനാവരണത്തില്‍ 3775 സ്ക്വയര്‍ കിലോമീറ്ററിന്റെ വര്‍ധനവ് വനാവരണത്തിലുണ്ടായിട്ടുണ്ട്. പ്രാര്‍ത്ഥമിക ഊര്‍ജ്ജ സ്രോതസ്സില്‍ 40 ശതമാനം വര്‍ധനവുണ്ടെന്നാണ് വനാവരണത്തിലെ വര്‍ധനവ് കാണിക്കുന്നത്.

2015ല്‍ കേന്ദ്രപരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവ്ദേക്കറാണ് യുഎന്‍ പൊതുസഭയില്‍ വെച്ച് പാരീസ് കരാറില്‍ ഒപ്പുവെച്ചത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല ചടങ്ങിലാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചത്. കാര്‍ബണ്‍ പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതില്‍ വികസിത രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിട്ടുണ്ട്.

English summary
India has taken an assertive global position on climate change in recent years. India signing the historic Paris climate agreement and inititive to head the International Solar Alliance garnered international appreciation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more