കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭവനമേഖലക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക പാക്കേജ്: 10000 കോടി നൽകുന്നത് കേന്ദ്രസർക്കാർ!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഭവന മേഖലക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. മുടങ്ങിക്കിടക്കുന്ന പാർപ്പിട പദ്ധതികൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക പാക്കേജ്. ഇതിനായി 10,000 കോടി രൂപ കേന്ദ്രസർക്കാരാണ് നൽകുക. എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ വഴി 25000 കോടി രൂപ കേന്ദ്രസർക്കാർ സ്വരൂപിക്കും. ബുനധാഴ്ച നടന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. ദില്ലിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അന്തരീക്ഷ മലിനീകരണം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി വിമർശം, നാണമില്ലേയെന്ന് കോടതി!! അന്തരീക്ഷ മലിനീകരണം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി വിമർശം, നാണമില്ലേയെന്ന് കോടതി!!

nirmala-sitharaman22-

രാജ്യത്ത് മുടങ്ങിക്കിടക്കുന്ന 1,600 ഓളം ഭവന പദ്ധതികൾക്ക് ആശ്വാസമാകുന്നതാണ് കേന്ദ്രപ്രഖ്യാപനം. പദ്ധതികൾ മുടങ്ങിക്കിടക്കുന്നത് മൂലം വീട് വാങ്ങാൻ സാധിക്കാത്തവർക്കും ഗുണം ചെയ്യുന്നതാണ് കേന്ദ്രനീക്കം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും നീക്കം സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഉരുക്ക്, ഇരുമ്പ്, സിമന്റ് വ്യവസായങ്ങളുടെ ആവശ്യകത വർധിപ്പിക്കുന്നതിനൊപ്പം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിക്ക് കീഴിൽ 4.58 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരുതുന്നതായും മന്ത്രി വ്യക്തമാക്കി.

English summary
Govt’s major real-estate push: Rs 25,000 cr alternate fund for 1600 stalled projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X