കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി മോദി: കാര്‍ഷിക വിളകളുടെ താങ്ങുവില ഉയര്‍ത്തി, വേറെയും പദ്ധതികള്‍!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവിൽ കര്‍ഷകര്‍ക്ക് സഹായവുമായി മോദി:| Oneindia Malayalam

ദില്ലി: കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ബിജെപി സര്‍ക്കാരി‍ന്റെ ലക്ഷ്യങ്ങളിലൊന്ന്. നിരവധി പദ്ധിതികളാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി ആവിഷ്കരിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്ക് ഉല്‍പ്പാദനത്തിന് ചെവഴിക്കുന്നതിനേക്കാള്‍ 50 ശതമാനം അധികം ലഭിക്കുന്നതിനായി സര്‍ക്കാര്‍ കാര്‍ഷിക വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ഉയര്‍ത്തിയിരുന്നു.

2016-17 വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് കാര്‍ഷിക ഉല്‍പ്പാദനം ഉണ്ടായതോടെ കാര്‍ഷിക വിളകളുടെ വില ഗണ്യമായി കുറഞ്ഞിരുന്നു. 2017-18 വര്‍ഷത്തിലും ഇതുതന്നെ ആവര്‍ത്തിച്ചപ്പോള്‍ കര്‍ഷകര്‍ ഉയര്‍ന്ന ലാഭം ലഭ്യമാക്കുന്നതിനൊപ്പം കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനുള്ള നീക്കങ്ങള്‍ വേണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ 14 ഖാരിഫ് വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചിരുന്നു. ചെലവിന് മുകളില്‍ കര്‍ഷകര്‍ക്ക് 50 ശതമാനം തുക കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ബജറ്റില്‍ നല്‍കിയിരുന്ന നിര്‍ദേശമാണ് ഇതോടെ പാലിക്കപ്പെട്ടിട്ടുള്ളത്. കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാര്‍ പിഎം- ആശ എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു. എണ്ണക്കുരുക്കള്‍ക്കും പയറുവര്‍ഗ്ഗങ്ങള്‍ക്കും താങ്ങുവില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു കേന്ദ്രത്തിന്റെ ഈ പദ്ധതി.

farmers-1538539


മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നാണ് ഭക്ഷണം. 1.3 ബില്യണ്‍ ജനങ്ങള്‍ക്കാണ് രാജ്യത്ത് ഭക്ഷണം ലഭ്യമാകേണ്ടത്. ഇന്ത്യയുടെ 50 ശതമാനത്തോളം വരുന്ന കാര്‍ഷിക തൊഴില്‍ ശക്തിക്കാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തും സാമൂഹിക- സാമ്പത്തിക രംഗത്തും മികച്ച പങ്കുള്ളത്. വികസ്വര രാജ്യങ്ങളായ ബ്രസീല്‍ ചൈന എന്നീ രാജ്യങ്ങളെപ്പോലെ ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് രാജ്യത്ത് കാര്‍ഷിക ഉല്‍പ്പാദനം ഉയരേണ്ടത് അനിവാര്യമാണ്. എന്നാല്‍ അടുത്ത കാലത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തിലും ഗോതമ്പ്, അരി ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യക്ഷാമത്തെ മറികടക്കാനും ആഗോള കയറ്റുമതിക്കുമുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നാണ്.

മൊത്തവ്യാപാര വിപണിയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളെ അഭിമുഖീകരിക്കാന്‍ താങ്ങുവില വര്‍ധിപ്പിച്ചത് കര്‍ഷകരെ സഹായിക്കും. ചില സമയങ്ങളില്‍ മൊത്തവ്യാപാര വിപണിയില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നത് ഉല്‍പ്പാദന ചെലവ് പോലും കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കാന്‍ കാരണമാകാറുണ്ട്. ഇത്തരത്തില്‍ പെട്ടെന്നുള്ള തിരിച്ചടികളില്‍ നിന്ന് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് താങ്ങുവിലയുടെ ഗുണം.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ കര്‍ഷകര്‍ വലിയ തരത്തിലുള്ള പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. കര്‍ഷകര്‍ക്ക് ഒരിക്കലും കൃഷിയില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുന്നില്ല. അഥവാ വരുമാനം ലഭിച്ചാല്‍ തന്നെയും കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുന്നുമില്ല. ഇതാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം. ഒരു കര്‍ഷകന്‍ എപ്പോഴും രാവിലെ മുതല്‍ വൈകിട്ട് വരെ മണ്ണില്‍ പണിയെടുത്തിട്ടും ദരിദ്രനായി തന്നെ തുടരുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ കാര്‍ഷിക മേഖലക്ക് അനുവദിക്കുന്ന തുക 13 ശതമാനം വര്‍ധിപ്പിച്ചിരുന്നു. 58,080 കോടി രൂപയാണ് ഇക്കാലത്ത് അനുവദിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 51,576 കോടി രൂപയാണ് അനുവദിച്ചത്. 2014- 19 കാലയളവിനെ അപേക്ഷിച്ച് ബജറ്റില്‍ വകയിരുത്തുന്ന തുകയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2009നെ അപേക്ഷിച്ച് 2014- 19 കാലയളവില്‍ 74.5 ശതമാനം വര്‍ധനവാണ് ഈ രംഗത്ത് ഉണ്ടായിട്ടുള്ളത്. 1,21,082 കോടി മുതല്‍ 2,11,694 കോടി വരെയാണ് ബജറ്റില്‍ നിന്ന് കാര്‍ഷിക മേഖലയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ കര്‍ഷകര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങളാണ് കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ളത്.

English summary
Prime Minister Narendra Modi has vowed to double the income of farmers by 2022 and the BJP-led government has taken several initiatives for it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X