മോദിക്ക് അതൃപ്തി...? ഡിആര്‍ഡിഒ മേധാവിയെ പുറത്താക്കി
ദില്ലി: പ്രതിരോധ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഡിആര്‍ഡിഒ മേധാവിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി. കേന്ദ്ര സര്‍ക്കാരിന്റെയാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തിയുള്ളതിനെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡിആര്‍ഡിഒ മേധാവി ആയിരുന്ന അവിനാശ് ചനമ്ദറിനെയാണ് പുറത്താക്കിയത്. കരാര്‍ പ്രകാരം ഇദ്ദേഹത്തിന്റെ സര്‍വ്വീസ് കാലാവധി അവസാനിക്കാന്‍ 15 മാസം കൂടിയുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ നിയമന സമിതിയാണ് അവിനാശ് ചന്ദറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. തീരുമാനം ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വരും.

ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന അവിനാശ് ചന്ദര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കൂടി ആയിരുന്നു. 64-ാം വയസ്സില്‍ 2014 നവംബര്‍ 30 ന് അദ്ദേഹം സര്‍വ്വീസില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും ഒന്നര വര്‍ഷത്തേക്ക് കൂടി സര്‍വ്വീസ് കരാര്‍ അടിസ്ഥാനത്തില്‍ നീട്ടി നല്‍കുക ആയിരുന്നു. കരാര്‍ പ്രകാരം 2016 മെയ് 31 നാണ് അദ്ദേഹം വിരമിക്കേണ്ടത്.
ഗവേഷണ മേഖലയില്‍ ഡിആര്‍ഡിഒയുടെ മെല്ലെപ്പോക്കിനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ അവിനാശ് ചന്ദര്‍ അത്ര ചില്ലറക്കാരനൊന്നും അല്ല. ഇന്ത്യയുടെ അഭിമാനമായ അഗ്നി ബാലിസ്റ്റിക് മിസൈലുകളുടെ മുഖ്യ ശില്പി ഇദ്ദേഹമായിരുന്നു. 1972 ല്‍ ആയിരുന്നു ചന്ദര്‍ ഡിആര്‍ഡിഒയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ദില്ലി ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയതിന് ശേഷമായിരുന്നു ഇത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications