കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് അതൃപ്തി...? ഡിആര്‍ഡിഒ മേധാവിയെ പുറത്താക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രതിരോധ മേഖലയിലെ ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡിആര്‍ഡിഒ മേധാവിയെ സ്ഥാനത്ത് നിന്ന് പുറത്താക്കി. കേന്ദ്ര സര്‍ക്കാരിന്റെയാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തിയുള്ളതിനെ തുടര്‍ന്നാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഡിആര്‍ഡിഒ മേധാവി ആയിരുന്ന അവിനാശ് ചനമ്ദറിനെയാണ് പുറത്താക്കിയത്. കരാര്‍ പ്രകാരം ഇദ്ദേഹത്തിന്റെ സര്‍വ്വീസ് കാലാവധി അവസാനിക്കാന്‍ 15 മാസം കൂടിയുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ നിയമന സമിതിയാണ് അവിനാശ് ചന്ദറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. തീരുമാനം ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വരും.

Avinash Chander

ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന അവിനാശ് ചന്ദര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കൂടി ആയിരുന്നു. 64-ാം വയസ്സില്‍ 2014 നവംബര്‍ 30 ന് അദ്ദേഹം സര്‍വ്വീസില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും ഒന്നര വര്‍ഷത്തേക്ക് കൂടി സര്‍വ്വീസ് കരാര്‍ അടിസ്ഥാനത്തില്‍ നീട്ടി നല്‍കുക ആയിരുന്നു. കരാര്‍ പ്രകാരം 2016 മെയ് 31 നാണ് അദ്ദേഹം വിരമിക്കേണ്ടത്.

ഗവേഷണ മേഖലയില്‍ ഡിആര്‍ഡിഒയുടെ മെല്ലെപ്പോക്കിനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി എന്നാണ് വിലയിരുത്തല്‍.

എന്നാല്‍ അവിനാശ് ചന്ദര്‍ അത്ര ചില്ലറക്കാരനൊന്നും അല്ല. ഇന്ത്യയുടെ അഭിമാനമായ അഗ്നി ബാലിസ്റ്റിക് മിസൈലുകളുടെ മുഖ്യ ശില്‍പി ഇദ്ദേഹമായിരുന്നു. 1972 ല്‍ ആയിരുന്നു ചന്ദര്‍ ഡിആര്‍ഡിഒയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ദില്ലി ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയതിന് ശേഷമായിരുന്നു ഇത്.

English summary
Govt sacks DRDO chief and architect of Agni missile Avinash Chander
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X