കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ... കോൺഗ്രസും ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തുന്നു!

  • By Desk
Google Oneindia Malayalam News

ദില്ലി: സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ ഫേസ്ബുക്കിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. ഡൊണാൾഡ് ട്രംപിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫേസ്ബുക്കിൽ നിന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

അമേരിക്കയിൽ... ഫേസ്ബുക്ക്...

അമേരിക്കയിൽ... ഫേസ്ബുക്ക്...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വേണ്ടി പ്രചരണം നടത്തിയ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനം അനുവാദമില്ലാതെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നായിരുന്നു റിപ്പോർട്ട് പുറത്തുവന്നത്. ഇത്തരത്തിൽ ചോർത്തിയ വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താൽപ്പര്യവും സ്വഭാവവും അഭിപ്രായങ്ങളും തിരിച്ചറിഞ്ഞ ശേഷമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയിരുന്നത്. ഇതിനുപുറമേ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾക്ക് കൈമാറിയതായും ആരോപണമുയർന്നിട്ടുണ്ട്. ഇതിനുമുൻപും അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ ആരോപണം ഉയർന്നിരുന്നു.

സർവെയിലൻസ് കമ്പനി

സർവെയിലൻസ് കമ്പനി

‘സാമൂഹിക മാധ്യമം'എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു ‘സര്‍വെയിലന്‍സ് കമ്പനി'യാണ് ഫേസ്ബുക്ക് എന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതല്ല; ഫേസ്ബുക്ക് ഈ കൃത്യത്തില്‍ കൂട്ടുപ്രതികളാണെന്ന് മുന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഉദ്യോഗസ്ഥനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൗരന്‍മാരുടെ വ്യക്തിവിരങ്ങള്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തുകയും ചെയ്ത എഡ്വേഡ് സ്‌നോഡന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. അതേസമയം, വിഷയം പരിശോധിക്കാന്‍ ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിയെ ചുമതലത്തെടുത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്. കേംബ്രിജ്‌ അനലിറ്റിക്ക തലവന്‍ അലക്സാണ്ടര്‍ നിക്സിനോടും ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോടും വിശദീകരണം തേടുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ഡാമിന്‍ കോളിന്‍സ് അറിയിച്ചിട്ടുണ്ട്.

കൃത്യമായ അന്വേഷണവും നടപടിയും...

കൃത്യമായ അന്വേഷണവും നടപടിയും...

വോട്ടര്‍മാരുടെ സ്വകാര്യത കവര്‍ന്നെടുത്ത സംഭവത്തില്‍ കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാകണമെന്നു അമേരിക്കയിലെ ഒരു സ്റ്റേറ്റ് അറ്റോണി ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാനല്‍ 4 ന്യൂസ് പരിപാടിയില്‍ ക്രിസ്റ്റഫര്‍ വൈല്‍ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞ മാസം എംപിമാരുടെ കമ്മറ്റിക്ക് മുന്നില്‍ അലക്സ് നിക്സ് പറഞ്ഞ കള്ളങ്ങളും ചാനല്‍ സംപ്രേഷണം ചെയ്തതു കേംബ്രിജ്‌ അനലിറ്റിക്കയെ വെട്ടിലാക്കി. നിക്സിനും സക്കര്‍ബര്‍ഗിനും അമേരിക്കയിലെ നിയമജ്ഞരില്‍ നിന്നു കൂടി നടപടി നേരിടേണ്ടി വരും. ഇന്റലിജെന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആദം ഷിഫ് കേംബ്രിജ്‌ അനലിറ്റിക്കയ്ക്കെതിരെ കടുത്ത അന്വേഷണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. റഷ്യയുമായി ബന്ധമുള്ള ഒരു ഗവേഷകന് വ്യക്തികളുടെ സ്വകാര്യ വിവരം ചോര്‍ത്തി നല്‍കിയതിനു ഫേസ്ബുക്കും സമാധാനം പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധിക്ക് ബന്ധമില്ലെന്ന്

രാഹുൽ ഗാന്ധിക്ക് ബന്ധമില്ലെന്ന്


ബ്രിട്ടീഷ് കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമില്ലെന്ന് കോണ്‍ഗ്രസ്. ബിജെപി ഇപ്പോള്‍ നടത്തുന്നത് വ്യാജപ്രചാരണമാണ്. കോണ്‍ഗ്രസ് ഒരിക്കലും കേംബ്രിഡ്ജ് അനലറ്റിക്കിന്റെ സഹായം തേടിയിട്ടില്ല, ബിജെപിയാണ് കമ്പനിയെ ഉപയോഗപ്പെടുത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയാണ് യുപിഎയ്ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കമ്പനിക്കുളള പങ്ക് വ്യക്തമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഫേസബുക്ക് അനുമതി നൽകിയിരുന്നു

ഫേസബുക്ക് അനുമതി നൽകിയിരുന്നു

ഈ വിവര ശേഖരണം ഫേസ്ബുക്കിന്റെ സമ്മത്തോടെയായിരുന്നു എന്ന് ഫേസ്ബുക്ക് നയങ്ങളില്‍ നിന്നും വ്യക്തമാണ്. മറ്റ് ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് 2007 മുതല്‍ ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം അനുവദിച്ചു നല്‍കിയിട്ടുണ്ട്. കോഗന്‍ നിര്‍മിച്ച ആപ്ലിക്കേഷന് എഫ്ബി പ്രൈവസി സെറ്റിങ്സ് കര്‍ശനമാക്കിയിട്ടില്ലാത്തവരുടെ സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിക്കാന്‍ ഫേസ്ബുക്ക് അനുമതി നല്‍കിയിരുന്നു. കോഗന്‍ തങ്ങളോട് ‘നുണ' പറഞ്ഞെന്നും തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ വാദം. ഒരു റിസേര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് കോഗന്‍ തങ്ങളെ അറിയിച്ചിരുന്നതെന്നും ശേഖരിച്ച വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കക്കു കൈമാറുകവഴി കോഗന്‍ എഫ്.ബി നയങ്ങള്‍ തെറ്റിച്ച് വിവരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ഫേസ്ബുക്ക് ആരോപിച്ചു. അതേസമയം, കരാര്‍ ലംഘിച്ചിട്ടില്ലെന്നും വാണിജ്യാവശ്യത്തിനാണ് വിവരശേഖരണമെന്ന് ടേംസ് ആന്‍ഡ് കണ്‍ഡീഷന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞ് കോഗനും രംഗത്തെത്തുകയായിരുന്നു.

<strong>'ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പിസി മാമാ..'; പിസി ജോർജിന് വീട്ടമ്മയുടെ കിടിലൻ മറുപടി!</strong>'ചക്കര പൊന്നാര പൂഞ്ഞാ..ഞ്ഞാ ഞ്ഞാ റ്റിലെ പിസി മാമാ..'; പിസി ജോർജിന് വീട്ടമ്മയുടെ കിടിലൻ മറുപടി!

<strong>കൂട്ടുകാരിയെ പിരിയാൻ വയ്യ; യുവതിക്ക് നേരെ ആസിഡാക്രമണം, 4 പേർക്ക് പൊള്ളലേറ്റു, യുവതി ഗുരുതരാവസ്ഥയിൽ! </strong>കൂട്ടുകാരിയെ പിരിയാൻ വയ്യ; യുവതിക്ക് നേരെ ആസിഡാക്രമണം, 4 പേർക്ക് പൊള്ളലേറ്റു, യുവതി ഗുരുതരാവസ്ഥയിൽ!

English summary
India on Wednesday warned social media platforms like Facebook of “strong action” if any attempt was made by them to influence the country’s electoral process through undesirable means.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X