രാജ്യത്തെ ദേശീയ പാതകളില്‍ നവംബര്‍ 11 വരെ ടോള്‍ ടാക്സ് ഒഴിവാക്കി
റോഡിലുണ്ടാകുന്ന ട്രാഫിക് പ്രശ്നം പരിഹരിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
ദില്ലി: രാജ്യത്തെ ദേശീയപാതകളിലുള്ള ടോള്‍ ടാക്സുകള്‍ നവംബര്‍ 11വരെ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. റോഡിലുണ്ടാകുന്ന ട്രാഫിക് പ്രശ്നം പരിഹരിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത് ടോള്‍ ടാക്സിനിടെ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയിരുന്നു. നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയിരുന്നെങ്കിലും ടോളുകളില്‍ ഇവ സ്വീകരിച്ചിരുന്നു. എന്നാല്‍. ചിലയിടങ്ങളില്‍ നോട്ടുകള്‍ സ്വീകരിക്കാതിരുന്നതും ബാലന്‍സ് നല്കുമ്പോള് 500 രൂപ നല്കിയതും തര്‍ക്കത്തിനിടയാക്കി.

വാഹനങ്ങളിലെത്തുന്നവര്‍ ടോളുകളില്‍ തര്‍ക്കമുണ്ടാക്കിയതോടെ പല സ്ഥലത്തും നീണ്ട ട്രാഫിക് പ്രശ്നവും ഉടലെടുത്തു. ഇതേ തുടര്‍ന്നാണ് ടോള്‍ ടാക്സ് തത്കാലം ഒഴിവാക്കാന്‍ തീരുമാനിച്ചത്. അസാധുവാക്കിയ നോട്ടുകള്‍ ടോളുകളില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവ ബാലന്‍സായി നല്കുമ്പോള് ജനങ്ങള്‍ പ്രശ്നമുണ്ടാക്കുകയാണെന്ന് സ്കൈലാര്‍ക് ടോള്‍ കമ്പനി ഓഫീസര്‍ കൃപാല്‍ സിങ് പറഞ്ഞു.
100, 50 രൂപയുടെ ചില്ലറകിട്ടാനായി പലരും മനപൂര്‍വം അസാധുവാക്കിയ നോട്ടുകള്‍ ടോളുകള്‍ നല്‍കുന്നതും കൂടുതല്‍ തര്‍ക്കത്തിനിടയാക്കുകയായിരുന്നു. ഇക്കാര്യമെല്ലാം പരിഗണിച്ചാണ് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ രണ്ടുദിവസത്തേക്ക് ടോളുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications