പ്രധാനാധ്യാപികയുടെ മകളുടെ വിവാഹം; സ്കൂളിന് രണ്ട് ദിവസത്തെ അവധി
ചെന്നൈ: സേലത്തെ യുപി സ്‌ക്കൂളില്‍ പ്രധാനാധ്യാപികയുടെ മകളുടെ വിവാഹം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി. പ്രദേശിക ഉത്സവത്തിന്റെ പേരു പറഞ്ഞാണ് വിദ്യാലയത്തിന് അവധി കൊടുത്തത് . പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്.
പകുംപട്ടി സ്‌ക്കൂളിലെ പ്രധാനധ്യാപികയുടെ മകളുടെ വിവാഹമായിരുന്നു ഫെബ്രുവരി 17,18 തീയ്യതികളില്‍. പ്രാദേശിക ഉത്സവത്തിന്റെ പേരും പറഞ്ഞ് അതേ ദിവസങ്ങളില്‍ സ്‌കൂളിന് പ്രധാനാധ്യാപിക അവധി കൊടുക്കുകയായിരുനെന്ന് രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി.

മുന്നൂറോളം വിദ്യാര്‍ഥികളും ഒമ്പത് അധ്യാപകരും സ്കൂളിലുണ്ട്. രണ്ട് ദിവസം നാട്ടില്‍ ഉത്സവം ഉണ്ടായിരുന്നെങ്കിലും പ്രധാനാധ്യാപികയുടെ മകളുടെ വിവാഹത്തിനു വേണ്ടിമാത്രമാണ് സ്‌കൂളിന് അവധി കൊടുത്തത് എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
എന്നാല്‍ ഈ ആരോപണം പ്രധാനാധ്യാപിക തള്ളി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്.












Click it and Unblock the Notifications