കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതാക ഉയര്‍ത്തിയശേഷം പ്രിന്‍സിപ്പലിന്റെ മുറിയില്‍ മദ്യപാനം; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

പതാക ഉയര്‍ത്തിയശേഷം പ്രിന്‍സിപ്പലിന്റെ മുറിയില്‍ മദ്യപാനം

  • By Anwar Sadath
Google Oneindia Malayalam News

ബുക്‌സര്‍: മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ സ്വാതന്ത്ര്യദിന പരിപാടിക്കുശേഷം മദ്യപിച്ച മൂന്ന് അധ്യാപകര്‍ അറസ്റ്റിലായി. ബുക്‌സര്‍ ജില്ലയിലെ എന്‍ജെ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ ബി ദുബെ, കൈതന ഹൈസ്‌കൂള്‍ അധ്യാപകരായ വൈഭവ് ദുബെ, വൈഭവ് മിശ്ര എന്നിവരാണ് പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തല്‍ പരിപാടിക്കുശേഷം വിദ്യാര്‍ഥികളും മറ്റ് അധ്യാപകരും പിരിഞ്ഞുപോയിരുന്നു. ഇതിനുശേഷമായിരുന്നു അധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ഒത്തുചേര്‍ന്ന് മദ്യപാനം ആരംഭിച്ചത്. ഇവരുടെ മദ്യപാനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഷമീം അഹമ്മദ് പറഞ്ഞു.

20-1450618163-hangovers-

വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ മൂവരും മദ്യപിച്ചെന്ന് തെളിഞ്ഞു. ബിഹാറില്‍ 2016 ഏപ്രില്‍ 5 മുതല്‍ മദ്യം നിരോധിച്ചിരുന്നു. മദ്യം സൂക്ഷിക്കുന്നതും വില്‍പന നടത്തുന്നതും കടുത്ത കുറ്റമായാണ് കണക്കാക്കുന്നത്. 10 വര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റമാണിത്. അസമിലെ ഒരു സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ അരയോളം വെള്ളത്തില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഇടം പിടിച്ച അതേ ദിവസമാണ് മറ്റൊരു സ്‌കൂളിലെ അധ്യാപകനെ മദ്യപാനത്തിന് പിടികൂടുന്നതും.

English summary
Govt school principal, 2 teachers held for boozing after I-Day function in dry Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X