Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ ജില്ലയിലെ യൂണിയന്‍ ഹൈസ്‌കൂള്‍ അധ്യാപകനായ ശ്രീനിവാസനാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്.

ചെന്നൈ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ ജില്ലയിലെ യൂണിയന്‍ ഹൈസ്‌കൂള്‍ അധ്യാപകനായ ശ്രീനിവാസനാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്.

കുട്ടിയ്ക്ക് ശാരീരിക വേദന സഹിക്കാതെ ഡോക്ടറുടെ അടുത്ത് പോയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. പേടി കാരണം കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് വീട്ടുക്കാര്‍ തിരുവള്ളൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

 rape

ഒക്ടോബര്‍ 20 നായിരുന്നു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. ക്ലാസ് റൂം വൃത്തിയാക്കാന്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് കുട്ടിയെ ഒറ്റയ്ക്ക് നിര്‍ത്തുകയായിരുന്നു. പീഡന വിവരം പുറത്ത് പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഹൃത്തുക്കളില്‍ നിന്നും വീട്ടുകാരില്‍ നിന്നും കുറച്ച് നാളുകളായി അകന്ന് നില്‍ക്കുകയായിരുന്നു കുട്ടി.

വീട്ടുകാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത അധ്യാപകന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ച് വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+