• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മുംബൈയിലെ നാല് നില കെട്ടിടം തകർന്നു വീണ സംഭവം; ഡോംഗ്രിയിലെ കെട്ടിടം 2012ല്‍ പൊളിച്ചു മാറ്റേണ്ടിയിരുന്നത്; സ്വകാര്യ കെട്ടിട നിര്‍മ്മാതാവിനെ കുറ്റപ്പെടുത്തി സര്‍ക്കാര്‍

ദില്ലി: തെക്കന്‍ മുംബൈയില്‍ ചൊവ്വാഴ്ച തകര്‍ന്ന നാല് നില കെട്ടിടം 2012ല്‍ പൊളിച്ചു മാറ്റേണ്ടിയിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (എംഎഎഡിഎ) ചെയര്‍മാന്‍ ഉദയ് സമന്ത്. ഡോംഗ്രിയിലെ ടാന്‍ഡല്‍ സ്ട്രീറ്റിലെ ജനസാന്ദ്രതയുള്ള ഇടുങ്ങിയ പാതയില്‍ സ്ഥിതിചെയ്യുന്ന നാല് നില 'കേസര്‍ബായ്' കെട്ടിടം രാവിലെ 11.40 ഓടെയാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും രണ്ട് പേര്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങി ബിജെപിയും! മഹാരാഷ്ട്രയില്‍ പുതിയ അധ്യക്ഷനെ നിയമിച്ചു

കെട്ടിടത്തിന് 100 വര്‍ഷം പഴക്കമുണ്ടെന്ന് രത്നഗിരി-സംഗമേശ്വര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എ കൂടിയായ സമന്ത് പറഞ്ഞു. എംഎഎഡിഎയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഒരു സ്വകാര്യ ഡവലപ്പര്‍ പൊളിക്കേണ്ടതായിരുന്നു. സംഭവത്തില്‍ 'കര്‍ശന നടപടിയെടുക്കും, ആരെയും ഒഴിവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെട്ടിടത്തിന്റെ പുനര്‍വികസനത്തിനായി 2012 ല്‍ ഡവലപ്പര്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടായിരുന്നതായി എംഎഎഡിഎ പറഞ്ഞു. ഇത് ഒരു എംഎച്ച്എഡിഎ കെട്ടിടമാണെന്നും ബിഎംസി അല്ലെന്നും 2017 ഓഗസ്റ്റില്‍ കെട്ടിടം ഉപേക്ഷിക്കാന്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, 2019 ല്‍ ഉടന്‍ തന്നെ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ബിഎംസി അറിയിപ്പ് നല്‍കിയിട്ടും, 2019 ല്‍ മണ്‍സൂണിന് മുമ്പ് നല്‍കിയ എംഎച്ച്എഡിഎയുടെ അപകടകരമായ കെട്ടിടങ്ങളുടെ പട്ടികയില്‍ നിന്ന് കെട്ടിടം കാണാതായി.

ഇടുങ്ങിയ പാതകളില്‍ തടസ്സമുണ്ടായിട്ടും അഗ്‌നിശമന സേനയും മുംബൈ പോലീസും നാഗരിക ഉദ്യോഗസ്ഥരും അപകട സ്ഥലത്തെത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെയും സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ ഇഷ്ടികകള്‍ നീക്കംചെയ്യാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ എടുക്കാനും സഹായിച്ചു. എന്നാല്‍ ആംബുലന്‍സിന് സൈറ്റിലെത്താന്‍ കഴിയാത്തതിനാല്‍ 50 മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്യേണ്ടിവന്നു.

English summary
Govt shifts blame on private builder after building collapse in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more