കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യയും വില്‍ക്കുന്നു; അമിത് ഷാ അധ്യക്ഷനായ സമിതിയുടെ തീരുമാനം ഉടന്‍

Google Oneindia Malayalam News

ദില്ലി: ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. കമ്പനിയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനാണ് നീക്കം. ഇതിന്റെ താല്‍പ്പര്യ പത്രം ഉടന്‍ ഇറക്കും. മന്ത്രിതല സമിതിയുടെ അനുമതി ലഭിച്ചാലുടന്‍ താല്‍പ്പര്യപത്രം ഇറക്കാനാണ് തീരുമാനമെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ai

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നതിലൂടെ 1.05 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 31ന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ചതിന്റെ ഫലമായി സര്‍ക്കാരിന് 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കുന്നതിലൂടെ ഈ വരുമാന നഷ്ടം ഒരു പരിധിവരെ നികത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടിയേക്കും; 2 ലക്ഷം ജീവനക്കാരുടെ ഭാവി? കടുംവെട്ടുമായി കേന്ദ്ര സര്‍ക്കാര്‍ബിഎസ്എന്‍എല്‍ അടച്ചുപൂട്ടിയേക്കും; 2 ലക്ഷം ജീവനക്കാരുടെ ഭാവി? കടുംവെട്ടുമായി കേന്ദ്ര സര്‍ക്കാര്‍

എയര്‍ ഇന്ത്യ വിറ്റഴിക്കാനുള്ള കേന്ദ്രമന്ത്രിതല സമിതി അധ്യക്ഷന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആണ്. സപ്തംബര്‍ 19ന് ഈ സമിതി യോഗം ചേരുകയും സാധ്യമായ എല്ലാ വഴികള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

കമ്പനി പൂര്‍ണമായും സ്വകാര്യ വല്‍ക്കരിക്കുന്നത് സംബന്ധിച്ച അനുമതി നല്‍കാന്‍ സമിതി ഉടന്‍ യോഗം ചേരും. 2018 മാര്‍ച്ചിലാണ് എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ ശ്രമം തുടങ്ങിയത്. 24 ശതമാനം ഓഹരി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തി ബാക്കി വില്‍ക്കാനായിരുന്നു അന്നത്തെ തീരുമാനം. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ വന്നില്ല. 2019 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം എയര്‍ ഇന്ത്യയുടെ കടം 58351 കോടിയാണ്.

English summary
Govt to invite bids for Air India privatization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X