മക്ഡൊണാള്‍ഡില്‍ നിന്നും തെരുവു ബാലനെ ഇറക്കിവിട്ട സംഭവം അന്വേഷിക്കും
പൂനെ: ലഘുപാനീയം കുടിക്കാനായി മക്ഡൊണാള്‍ഡിന്റെ പൂനെയിലെ റെസ്റ്റോറന്റിലെത്തിയ തെരുവു ബാലനെ ജീവനക്കാര്‍ നിര്‍ദ്ദയം പുറത്തേക്കു തള്ളിയ സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അന്വേഷണത്തിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
ഷഹീന അട്ടര്വാലയെന്ന യുവതിയാണ് ബാലനെ പുറത്താക്കിയ സംഭവം പുറത്തുവിട്ടത്. യുവതിയും കൂട്ടുകാരും ചേര്‍ന്നാണ് മക്ഡൊണാള്‍ഡ് റെസ്റ്റൊറന്റില്‍ എത്തിയത്. റെസ്റ്റൊറന്റിന്റെ പുറത്തു നില്‍ക്കുകയായിരുന്ന കുട്ടി യുവതിയോട് തനിക്കും ഒരു ലഘുപാനീയം വാങ്ങിത്തരാമോ എന്ന് ചോദിച്ചു. വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതി കുട്ടിയേയും റെസ്റ്റൊറന്റിനുള്ളിലേക്ക് കടത്തി.

എന്നാല്‍ തെരുവു ബാലനെ റെസ്റ്റൊറന്റിനുള്ളില് കണ്ടതോടെ കുപിതരായ ജീവനക്കാര്‍ കുട്ടിയെ ഷര്‍ട്ടില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. ഇത്തരം ആളുകള്‍ക്ക് ഷോപ്പില്‍ പ്രവേശനമില്ലെന്നും അവര്‍ പറഞ്ഞു. കുട്ടിയെ പുറത്താക്കിയെങ്കിലും യുവതി ബാലന് താന്‍ വാഗ്ദാനം ചെയ്ത പാനീയം പുറത്ത് വെച്ചു നല്കി. ബാലനെ പുറത്താക്കിയ സംഭവത്തോടൊപ്പം കുട്ടിക്കൊപ്പമുള്ള ചിത്രവും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടി തനിക്കൊപ്പമാണ് റെസ്റ്റൊറന്റില്‍ വന്നതെന്ന് യുവതി പറഞ്ഞു. അവനെ പുറത്താക്കയത് ദരിദ്രനായതുകൊണ്ടാണോ? അവന് സൗജന്യമായല്ല ലഘുപാനീയം കഴിക്കുന്നത്. പിന്നെ എന്തിനാണ് റെസ്റ്റൊറന്റ് ജീവനക്കാര്‍ അവനെ പുറത്താക്കിയതെന്നും യുവതി ചോദിക്കുന്നു. സംഭവം വിവാദമായതോടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ പുറത്തുനിന്നുള്ള ഒരു അന്വേഷണത്തിനും തങ്ങള്‍ സഹകരിക്കില്ലെന്നാണ് മക്ഡൊണാള്‍ഡ് ജീവനക്കാരുടെ നിലപാട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications