കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്‌ഡൊണാള്‍ഡില്‍ നിന്നും തെരുവു ബാലനെ ഇറക്കിവിട്ട സംഭവം അന്വേഷിക്കും

  • By Gokul
Google Oneindia Malayalam News

പൂനെ: ലഘുപാനീയം കുടിക്കാനായി മക്‌ഡൊണാള്‍ഡിന്റെ പൂനെയിലെ റെസ്‌റ്റോറന്റിലെത്തിയ തെരുവു ബാലനെ ജീവനക്കാര്‍ നിര്‍ദ്ദയം പുറത്തേക്കു തള്ളിയ സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അന്വേഷണത്തിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

ഷഹീന അട്ടര്‍വാലയെന്ന യുവതിയാണ് ബാലനെ പുറത്താക്കിയ സംഭവം പുറത്തുവിട്ടത്. യുവതിയും കൂട്ടുകാരും ചേര്‍ന്നാണ് മക്‌ഡൊണാള്‍ഡ് റെസ്റ്റൊറന്റില്‍ എത്തിയത്. റെസ്റ്റൊറന്റിന്റെ പുറത്തു നില്‍ക്കുകയായിരുന്ന കുട്ടി യുവതിയോട് തനിക്കും ഒരു ലഘുപാനീയം വാങ്ങിത്തരാമോ എന്ന് ചോദിച്ചു. വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതി കുട്ടിയേയും റെസ്‌റ്റൊറന്റിനുള്ളിലേക്ക് കടത്തി.

mcdonald-pune

എന്നാല്‍ തെരുവു ബാലനെ റെസ്‌റ്റൊറന്റിനുള്ളില്‍ കണ്ടതോടെ കുപിതരായ ജീവനക്കാര്‍ കുട്ടിയെ ഷര്‍ട്ടില്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. ഇത്തരം ആളുകള്‍ക്ക് ഷോപ്പില്‍ പ്രവേശനമില്ലെന്നും അവര്‍ പറഞ്ഞു. കുട്ടിയെ പുറത്താക്കിയെങ്കിലും യുവതി ബാലന് താന്‍ വാഗ്ദാനം ചെയ്ത പാനീയം പുറത്ത് വെച്ചു നല്‍കി. ബാലനെ പുറത്താക്കിയ സംഭവത്തോടൊപ്പം കുട്ടിക്കൊപ്പമുള്ള ചിത്രവും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടി തനിക്കൊപ്പമാണ് റെസ്റ്റൊറന്റില്‍ വന്നതെന്ന് യുവതി പറഞ്ഞു. അവനെ പുറത്താക്കയത് ദരിദ്രനായതുകൊണ്ടാണോ? അവന്‍ സൗജന്യമായല്ല ലഘുപാനീയം കഴിക്കുന്നത്. പിന്നെ എന്തിനാണ് റെസ്റ്റൊറന്റ് ജീവനക്കാര്‍ അവനെ പുറത്താക്കിയതെന്നും യുവതി ചോദിക്കുന്നു. സംഭവം വിവാദമായതോടെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ പുറത്തുനിന്നുള്ള ഒരു അന്വേഷണത്തിനും തങ്ങള്‍ സഹകരിക്കില്ലെന്നാണ് മക്‌ഡൊണാള്‍ഡ് ജീവനക്കാരുടെ നിലപാട്.

English summary
govt to probe Pune McDonalds outlet allegedly denies entry to street kid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X