ദളിതുകളെ ചാക്കിട്ട് പിടിക്കേണ്ടത് എങ്ങനെ? മോദിയുടെ സ്‌പെഷ്യല്‍ ക്ലാസ്! 21000 ഗ്രാമങ്ങള്‍, 1700 പേര്‍

ഈ സാഹചര്യത്തിലാണ് ബിജെപി എംപിമാരെയും എംഎല്‍മാരെയും സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളും പദ്ധതികളും പ്രധാനമന്ത്രി നേരിട്ട് അറിയിക്കുന്നത്.

ദില്ലി: രാജ്യത്തെ പ്രബല ശക്തിയാണ് അടിസ്ഥാന ജനവിഭാഗമായ ദളിതുകള്‍. പലയിടത്തും ഇവരെ കൂടെ നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദളിതുകളെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുമില്ല. അടുത്തിടെ ബിജെപിയിലെ ദളിത് നേതാക്കള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ രംഗത്തുവന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാത്രമല്ല, ദളിതുകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ ബിജെപി വിരുദ്ധ വികാരവും പ്രകടമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ദളിതുകളെ കൂടെ നിര്‍ത്താന്‍ ചില പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ബിജെപി. മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ഇതിന് വേണ്ട തന്ത്രങ്ങള്‍ ഒരുക്കികഴിഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്...

 ദളിതുകളെ കൂടെ നിര്‍ത്താന്‍

ദളിതുകളെ കൂടെ നിര്‍ത്താന്‍

ദളിതുകളെ കൂടെ നിര്‍ത്താന്‍ വേണ്ട നടപടികള്‍ക്ക് ബിജെപി തുടക്കമിടുകയാണ്. മൂന്നാഴ്ച നീണ്ട വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാര്‍ട്ടിയിലെ പ്രമുഖര്‍ക്ക് നിര്‍ദേശം നല്‍കും. ടെലികോണ്‍ഫറന്‍സ് വഴി മോദി പങ്കെടുക്കുന്ന പ്രത്യേക പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 324 പാര്‍ലമെന്റംഗങ്ങള്‍, 1300 ലധികം വരുന്ന നിയമസഭാംഗങ്ങള്‍ എന്നിവര്‍ക്കാണ് മോദിയുടെ പ്രത്യേക ക്ലാസ്. എങ്ങനെ ദളിതുകളെ കൂടെ നിര്‍ത്താമെന്ന നിര്‍ദേശങ്ങളാകും പരിപാടിയിയില്‍ പ്രധാനമായും കൈമാറുക.

ദളിത് ആഘോഷങ്ങള്‍

ദളിത് ആഘോഷങ്ങള്‍

സാമൂഹിക പരിഷ്‌കര്‍ത്താവും ദളിത് നേതാവുമായ ജ്യോതിബ ഫുലെയുടെ ജന്മവാര്‍ഷിക ദിനമാണ് ഏപ്രില്‍ 11. ഇന്ന് മുതല്‍ മെയ് അഞ്ച് വരെ വിവിധ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ഗ്രാമ സ്വരാജ് അഭിയാന് തുടക്കമിടകുയാണ് ബിജെപി. ഓരോ ദളിതരെയും നേരിട്ട് കാണുന്ന തരത്തിലാണ് പരിപാടി തീരുമാനിച്ചിട്ടുള്ളത്. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പദ്ധതിയുടെ ഭാഗമായി ബിജെപി നേതാക്കള്‍ നേരിട്ട് കാണും. 21000 ഗ്രാമങ്ങളാണ് പദ്ധതിക്ക് വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ബിജെപി നേതാവ് പറയുന്നു. ഏപ്രില്‍ 14ന് അംബേദ്കറുടെ ജന്മദിനമാണ്. 21000 ഗ്രാമങ്ങൡ പ്രത്യേക ക്യാംപുകള്‍ ബിജെപി സംഘടിപ്പിക്കും.

ദളിതുകള്‍ അകലാന്‍ കാരണം

ദളിതുകള്‍ അകലാന്‍ കാരണം

ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂരിപക്ഷമുള്ള ഗ്രാമങ്ങളാണ് ക്യാംപുകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുക. വരുമാന, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഈ ക്യാംപുകളില്‍ വിതരണം ചെയ്യും. നേരത്തെ പലതവണ ബിജെപിക്കൊപ്പം നിന്ന ദളിത് വിഭാഗം 2016 മുതലാണ് പാര്‍ട്ടിയുമായി കൂടുതല്‍ അകന്നതെന്ന് ബിജെപി നേതാക്കള്‍ മനസിലാക്കുന്നു. ഹൈദരാബാദില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം, ഗുജറാത്തിലെ ഉനയില്‍ ദളിത് തൊഴിലാളികളെ പശുസംരക്ഷണ സമിതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം എന്നിവയെല്ലാമുണ്ടായത് 2016ലാണ്. ഈ സംഭവങ്ങളില്‍ ബിജെപി ഭരണകൂടം സ്വീകരിച്ച നിലപാടില്‍ ദളിതുകള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നു

വിമര്‍ശനങ്ങള്‍ ഉയര്‍ന്നു

തങ്ങളുടെ താല്‍പ്പര്യങ്ങളെ ബിജെപി ഭരണകൂടം പിന്തുണയ്്ക്കുന്നില്ലെന്ന തോന്നലാണ് ദളിതുകള്‍ക്കുള്ളത്. മാത്രമല്ല, ദളിതുകള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സുപ്രിംകോടതി തീരുമാനത്തിനെതിരെ തുടക്കത്തില്‍ ബിജെപി മൗനം പാലിക്കുകയായിരുന്നു. ദേശീയ തലത്തില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇടപെട്ടത്. ഈ സാഹചര്യത്തില്‍ തന്നെയാണ് ബിജെപിയിലെയും സഖ്യകക്ഷികളുടെയും ദളിത് എംപിമാരും എംഎല്‍എമാരും മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ രംഗത്തുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച് രാംവിലാസ് പാസ്വാനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തുവന്നതും ബിജെപി കേന്ദ്ര നേതൃത്വത്തിന് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ആനുകൂല്യം

സര്‍ക്കാര്‍ ആനുകൂല്യം

ഈ സാഹചര്യത്തിലാണ് ബിജെപി എംപിമാരെയും എംഎല്‍മാരെയും സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളും പദ്ധതികളും പ്രധാനമന്ത്രി നേരിട്ട് അറിയിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങള്‍, ഭാവി പദ്ധതികള്‍, ദരിദ്രരോടും പിന്നാക്ക വിഭാഗങ്ങളോടുമുള്ള പ്രതിബദ്ധത എന്നിവയെല്ലാം മോദി ടെലികോണ്‍ഫറന്‍സില്‍ വ്യക്തമാക്കും. അംബേദ്കളുടെ ജന്മദിനം ആഘോഷിക്കാന്‍ എല്ലാ ബിജെപി യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദളിതുകള്‍ക്ക് ഭൂരിപക്ഷമുള്ള ഗ്രാമങ്ങളില്‍ ബിജെപി നേതാക്കള്‍ ഒരുരാത്രി ചെലവഴിക്കും. കേന്ദ്രമന്ത്രിമാര്‍ രണ്ടു രാത്രിയും ചെലവഴിക്കണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുക വഴി സര്‍ക്കാര്‍ ആനുകൂല്യം ദളിതുകള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോദിയുടെ സമരം

മോദിയുടെ സമരം

അതേസമയം തന്നെ കോണ്‍ഗ്രസിനെതിരായ നീക്കം ശക്തിപ്പെടുത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. സഭാ നടപടികള്‍ തടസപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും നിലപാടുകള്‍ക്കെതിരെ വ്യാഴാഴ്ച മോദി നിരാഹാര സമരം നടത്തും. ഏപ്രില്‍ ഒമ്പതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാതി-വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ പ്രത്യേക സമരം സംഘടിപ്പിച്ചിരുന്നു. ഇതിനുള്ള ബദലാണ് മോദിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അവിശ്വാസ പ്രമേയങ്ങളില്‍ ചര്‍ച്ച നടത്താതിരിക്കാന്‍ ബിജെപി തന്നെയാണ് പ്രാദേശിക പാര്‍ട്ടികളെ പ്രകോപിപ്പിച്ച് സഭ പ്രക്ഷ്ബ്ദമാക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+