വിവാദങ്ങള്‍ക്കിടെ എസ്പിജി ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍
ദില്ലി: ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിച്ചത് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കും മുന്‍പ് എസ്പിജി ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. പ്രധാനമന്ത്രിക്ക് മാത്രമായി എസ്പിജി സുരക്ഷ പരിമിതപ്പെടുത്തുകയെന്നാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ പ്രധാനാമന്ത്രി, അവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍, മുന്‍ പ്രധാനമന്ത്രി അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് സുരക്ഷാ ഭീഷണി അനുസരിച്ചാണ് എസ്പിജി സംരക്ഷണം നല്കി വരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് സുരക്ഷാ ഭീഷണിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗാന്ധി കുടുംബത്തിന് നല്കി വരുന്ന എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ഗാന്ധി കുടുംബം എസ്പിജി സുരക്ഷാ മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ പാലിച്ചില്ലെന്നും കേന്ദ്രം തയ്യാറക്കിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.ഇതോടെ സിആര്‍പിഎഫിന്റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമായിരിക്കും ഗാന്ധി കുടുംബത്തിന് ലഭിക്കുക. ദില്ലി പോലീസിന്റേത് ഉള്‍പ്പെടെ നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷമാണ് സെഡ് പ്ലസ് കാറ്റഗറിയില്‍ ലഭിക്കുക
അതേസമയം എസ്പിജി സുരക്ഷ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ലോക്സഭയില്‍ ഉയര്‍ത്തിയത്. ഏകാധിപത്യം അവസാനിപ്പിക്കൂ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. സുരക്ഷ പുനസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
1991 മെയ് 21 ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ എസ്പിജി സുരക്ഷ അനുവദിച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications