Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങള്‍ക്ക് ആശ്വാസം; പണം പിന്‍വലിക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

അസാധുവായ നോട്ടുകള്‍ 4,500 രൂപ വരെ മാറ്റിയെടുക്കാം. നേരത്തെ ഇത് 4,000 ആയിരുന്നു.

ദില്ലി: ബാങ്കുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവുവരുത്തി. ഒരുദിവസം പിന്‍വലിക്കാന്‍ നിലവിലുണ്ടായിരുന്ന 10,000 രൂപ പരിധി എടുത്തുകളഞ്ഞതായി ധനമന്ത്രാലയം അറിയിച്ചു. ഇനി ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാം. നേരത്തെ ഇത് 20,000 ആയിരുന്നു.

അസാധുവായ നോട്ടുകള്‍ 4,500 രൂപ വരെ മാറ്റിയെടുക്കാം. നേരത്തെ ഇത് 4,000 ആയിരുന്നു. പണം പിന്‍വലിക്കാന്‍ ക്യൂ നില്‍ക്കുന്നതില്‍ ബുദ്ധമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ എ.ടി.എമ്മുകള്‍ വഴി ദിവസം 2,500 രൂപയും പിന്‍വലിക്കാം. നേരത്തേ ഇത് 2,000 രൂപയായിരുന്നു.

atm

എല്ലാ പ്രധാന ബാങ്കുകളും മൊബൈല്‍ ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ ശ്രമിക്കണം. മാത്രമല്ല എല്ലാ കച്ചവട സ്ഥാപനങ്ങളും, ആശുപത്രികളും ചെക്ക്, ഡി.ഡി തുടങ്ങിയവ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പോസ്റ്റ് ഓഫീസുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ചെറിയ തുകയുടെ നോട്ടുകള്‍ നല്‍കാന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും ധനമന്ത്രാലയം നിര്‍ദേശം നല്‍കി.

ഗ്രാമീണ മേഖലകളില്‍ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതെ വരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുമുണ്ട്. ചീഫ് സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കണം. നിലവില്‍ 50,000 കോടി രൂപയുടെ നോട്ടുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബര്‍ 10 മുതല്‍ 13 വരെ മൂന്ന് ലക്ഷം കോടി രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകളാണ് ബാങ്കുകളില്‍ എത്തിയതെന്നും മന്ത്രാലയം പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+