കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴില്‍!! കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് അന്ത്യം! മന്ത്രി പറയുന്നു

പെട്രോള്‍ ഡീസല്‍ വിലക്കയറ്റം തടയുന്നതിനായി ഇവ രണ്ടും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് സൂചന

Google Oneindia Malayalam News

ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റേയും വില വര്‍ധനവ് തടയാന്‍ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് സൂചന. പെട്രോള്‍ ഡീസല്‍ വിലക്കയറ്റം തടയുന്നതിനായി ഇവ രണ്ടും ജിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നാണ് സൂചന. ഇന്ധന വില വരും ദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധവില വര്‍ധനവിനിടയാക്കിയത് ക്രൂഡ് ഓയിലിന്‍റെ വില വര്‍ധിച്ചതാണെന്ന് വ്യക്തമാക്കിയ മന്ത്രി വരും ദിവസങ്ങളില്‍ ഡീസല്‍- പെട്രോള്‍ വില കുറയുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.

ദിവസേനയുള്ള ഇന്ധനവില പരിഷ്കരണം സുതാര്യമാ
ണെന്ന് ചൂണ്ടിക്കാണിച്ച ധര്‍മേന്ദ്ര പ്രധാന്‍ ഇര്‍മ ചുഴലിക്കാറ്റാണ് പെട്രോള്‍ വില വര്‍ധിക്കുന്നതിന് ഇടയാക്കിയതെന്നും അറിയിച്ചു. ടെക്സാസിലെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എണ്ണ ഉല്‍പ്പാദനത്തില്‍ 13 ശതമാനം കുറവുവന്നുവെന്നും മന്ത്രി വ്യക്തമാക്കി. പൊതു മേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. ദിവസേനയുള്ള ഇന്ധനവില പരിഷ്കരണം പ്രാബല്യത്തില്‍ വന്നതോടെ എണ്ണ വില കുത്തനെ ഉയര്‍ന്നതിനെതിരെ രാജ്യത്ത് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി വിശദീകരണവുമായി രംഗത്തെന്നുന്നത്.

വില പരിഷ്കരണം

വില പരിഷ്കരണം

ജൂണ്‍ 16 മുതലാണ് ഇന്ധനവില പ്രതിദിനം പരിഷ്കരിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. നിലവിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പിലാക്കിയ ദിവസേന വിലപരിഷ്കരണം രാജ്യത്തെ എല്ലാ പൊതുമേഖലാ പെട്രോളിയം കമ്പനികളിലും പ്രാബല്യത്തില്‍ വരും. രാജ്യാന്തര തലത്തിലുള്ള ക്രൂഡ് ഓയിൽ വില ഇന്ധനവിലക്കനുസരിച്ചായിരിക്കും പ്രതിദിനം എണ്ണവിലയിൽ മാറ്റം വരുന്നത്.

 പെട്രോള്‍ വിലയില്‍ സംഭവിക്കുന്നത്

പെട്രോള്‍ വിലയില്‍ സംഭവിക്കുന്നത്

നിലവില്‍ 70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് പെട്രോളിന് ഇന്ധനക്കകമ്പനികള്‍ ഈടാക്കിവരുന്നത്. എല്ലാമാസവും ഒന്നാം തിയ്യതിയും 16ാം തിയ്യതിയും ഇന്ധനവില പരിഷ്കരിക്കുന്ന സംവിധാനം പരിഷ്കരിക്കുന്നത്. ഈ സംവിധാനം ആരംഭിക്കുമ്പോള്‍ 65.48 രൂപയായിരുന്നു പെട്രോളിന്‍റെ വില. ജൂലൈ രണ്ടോടെ ഇത് 63.06 രൂപയായി കുറഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം വില കുത്തനെ ഉയരുകയായിരുന്നു. ആഗസ്റ്റ് എട്ടിനായിരുന്നു 2014 ന് ശേഷമുള്ള റെക്കോര്‍ഡ് വിലയില്‍ പെട്രോളും ഡീസലുമെത്തിയത്.

 ഡീസലും പെട്രോളും

ഡീസലും പെട്രോളും

പ്രതിദിന വില പരിഷ്കരണം ആരംഭിക്കുമ്പോള്‍ 54. 49 രൂപയായിരുന്നു ഡീസല്‍ വില. ജൂലൈ രണ്ടിന് ഇത് 53. 36 രൂപയായി കുറഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം പിന്നീട് വിലവര്‍ദ്ധിക്കുക മാത്രമാണുണ്ടായത്. എന്നാല്‍ പ്രതിദിന വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ വിലയില്‍ വരുന്ന മാറ്റങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെടുകയോ വാര്‍ത്തയാകുകയോ ചെയ്യുന്നില്ല എന്നതിനാല്‍ വിലയിലെ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍

പുതുച്ചേരി, ആന്ധ്രപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂർ, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സമ്പ്രദായം നടപ്പിലാക്കിയിട്ടുള്ളത്. മെയ് ഒന്നുമുതലായിരുന്നു അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ധനവില പരിഷ്കരണം നടപ്പിലാക്കുന്നത്. 40 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സംവിധാനമാണ് ജൂലൈ 16 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

പൊതുമേഖലാ കമ്പനികള്‍

പൊതുമേഖലാ കമ്പനികള്‍


ആദ്യഘട്ടത്തിൽ പൊതുമേഖലാ പെട്രോള്‍ കമ്പനികള്‍ മാത്രം നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന സംവിധാനം പിന്നീട് സ്വകാര്യമേഖലാ പെട്രോളിയം കമ്പനികളായ റിലയന്‍സ്, ഷെല്‍ ഇന്ത്യ തുടങ്ങിയ കമ്പനികളും ജൂണ്‍ 16 മുതല്‍ നടപ്പിൽ വരുത്തും. ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷൻ, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് രാജ്യത്തെ 95 ശതമാനം പെട്രോൾ പമ്പുകളും.

English summary
Union Petroleum and Natural Gas Minister Dharmendra Pradhan on Wednesday said the government wants petrol and diesel to come under GST. The move will bring predictability to cost, he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X