കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ ലൈക്കിയാലും പോലീസിന്റെ പിടിവീഴും

Google Oneindia Malayalam News

മുംബൈ: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. അനാവശ്യ പോസ്റ്റുകള്‍ ഇടുന്നവര്‍ മാത്രമല്ല, അത് ലൈക്ക് ചെയ്യുന്നവരും ഷെയറ് ചെയ്യുന്നവരും കുടുങ്ങും. സംസ്ഥാന ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്.

ബാല്‍ താക്കറെയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലിട്ട സംഭവവുമായി ബന്ധപ്പെട്ട് പുനെയില്‍ മുസ്ലിം യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഛത്രപതി ശിവജി തുടങ്ങി ബി ആര്‍ അംബേദ്കറുടെ ചിത്രം വരെ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

social network

ഫേസ്ബുക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട് പുനെയില്‍ ഒരാഴ്ചയോളമായി അക്രമസംഭവങ്ങള്‍ തുടരുകയാണ്. മുസ്ലിം ടെക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു രാഷ്ട്ര സേന എന്ന സംഘടനയുടെ ആളുകളാണ് പോലീസിന്റെ പിടിയിലായത്.

പുനെ, നാസിക്, കോലാപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഞായറാഴ്ച രാത്രിയും അക്രമ സംഭവങ്ങള്‍ ഉണ്ടായി. ബി ആര്‍ അംബേദ്കറുടെ ചിത്രം ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചായിരുന്നു ഞായറാഴ്ചത്തെ പ്രശ്‌നം. പോലീസ് ഇടപെട്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ലോകം മൊത്തം ഉപയോഗിക്കുന്ന ഒന്നാണ്. നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അത് ഉപയോഗിക്കേണ്ടതെന്നും പാട്ടീല്‍ പറഞ്ഞു.

English summary
Maharashtra govt warns of action against those misusing social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X