കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം ഉടനെന്ന് സഞ്ജയ് റാവത്ത്: സുസ്ഥിര സർക്കാരെന്ന് കോൺഗ്രസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. അടുത്ത നാലോ അഞ്ചോ ദിവസത്തിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബുധനാഴ്ച കോൺഗ്രസ്- എൻസിപി നേതാക്കൾ യോഗം ചേർന്ന് പൊതുമിനിമം പരിപാടിയെക്കുറിച്ച് അന്തിമ ധാരണയിലെത്തിയിരുന്നുവെന്നണ് റിപ്പോർട്ടുകൾ.

മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാരിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി!! നീക്കം ഇങ്ങനെ... മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാരിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടി!! നീക്കം ഇങ്ങനെ...

എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എൻസിപിയും ശിവസേനയുമായി സഖ്യം രൂപീകരിച്ച് സർക്കാർ രൂപീകരണവുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്ന രീതിയിൽ സോണിയാ ഗാന്ധി പ്രതികരിച്ചത്. ജൻപഥ് 6ൽ സുപ്രിയ സൂളെയുടെ വസതിയിൽ വൈകിട്ട് ആറ് മണിക്ക് കോൺഗ്രസ്- എൻസിപി നേതാക്കൾ യോഗം ചേർന്നത്. ക്യാബിനറ്റ് പദവി സംബന്ധിച്ചും പൊതുമിനിമം പരിപാടി സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ പങ്കുവെക്കുന്നതിനും വേണ്ടിയാണ് യോഗം ചേർന്നതാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൂടുതൽ ചർച്ചകൾ അനിവാര്യമെന്ന്

കൂടുതൽ ചർച്ചകൾ അനിവാര്യമെന്ന്

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് എൻസിപിയും കോൺഗ്രസും തമ്മിലുള്ള ചർച്ച ധാരണയാകാതെ പിരിഞ്ഞിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ വ്യാഴാഴ്ചയും തുടരുമെന്നും ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നും കോൺഗ്രസ് നേതാവ് പൃത്വിരാജ് ചവാൻ യോഗത്തിന് ശേഷം പ്രതികരിച്ചിരുന്നു. എന്നാൽ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുമെന്നും സുസ്ഥിരമായ സർക്കാർ അധികാരത്തിലെത്തുമെന്നുമാണ് കോൺഗ്രസ്- എൻസിപി നേതാക്കൾ പ്രതികരിച്ചത്.

 മുൻകയ്യെടുത്തത് കോൺഗ്രസ്

മുൻകയ്യെടുത്തത് കോൺഗ്രസ്

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ എൻസിപി നേതാവ് ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് മുൻകയ്യെടുത്ത് ചർച്ചകൾ ആരംഭിച്ചത്. ശിവസേനയുമൊത്തുള്ള സർക്കാർ രൂപീകരണത്തെ ആദ്യം പരസ്യമായി എതിർത്ത കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയാണ് സർക്കാർ രൂപീകരണത്തിന് അനുകൂല നിലപാട് സ്വീകരിച്ചത്.

 ചർച്ചയിൽ എന്തെല്ലാം?

ചർച്ചയിൽ എന്തെല്ലാം?


മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് മുമ്പാകെ വെച്ച 50: 50 ഫോർമുല തന്നെയാണ് ശിവസേന ഇത്തവണയും മുന്നോട്ടുവെക്കുന്നത്. ആദ്യത്തെ രണ്ടര വർഷം ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവും. രണ്ട് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ കോൺഗ്രസിൽ നിന്നും ഒരാൾ എൻസിപിയിൽ നിന്നുമായിരിക്കും. രാഷ്ട്രീയ നിലപാടുകളിൽ വ്യത്യസ്തതയുണ്ടെങ്കിലും മൂന്ന് രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ഏകോപനത്തിന് സമിതി രൂപീകരിക്കും. അതേസമയം തീവ്ര ഹിന്ദുത്വ നിലപാട് മയപ്പെടുത്താൻ ശിവസേന തയ്യാറായേക്കുമെന്നാണ് സൂചന.

 നാലോ അഞ്ചോ ദിവസത്തിൽ സർക്കാർ?

നാലോ അഞ്ചോ ദിവസത്തിൽ സർക്കാർ?


മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ന് മുതൽ പുനരാരംഭിച്ചിട്ടുണ്ട്. അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരണം പൂർത്തിയാകുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. എന്നാൽ ജനങ്ങൾക്ക് ആവശ്യം ശിവസേനയിൽ നിന്നുള്ള മുഖ്യമന്ത്രിയെയാണ്, ഉദ്ധവ് താക്കറെയാണ് സർക്കാരിനെ നയിക്കുകയെന്നും റാവത്ത് കൂട്ടിച്ചേർത്തു. പ്രതിസന്ധി പരിഹരിച്ച് ഉടൻ തന്നെ സർക്കാർ രൂപീകരിക്കുമെന്നാണ് മറ്റ് കക്ഷികളും ചൂണ്ടിക്കാണിക്കുന്നത്.

 രാഷ്ട്രപതി ഭരണം അവസാനിപ്പിക്കണം

രാഷ്ട്രപതി ഭരണം അവസാനിപ്പിക്കണം

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്. പൊതുമിനിമം പരിപാടി സംബന്ധിച്ച് ഉടൻ മൂന്ന് പാർട്ടികളും ധാരണയിലെത്തുമെന്നും റാവത്ത് കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസും ബുധനാഴ്ച പ്രതികരിച്ചിരുന്നു.

 ചർച്ച സഖ്യത്തിൽ?

ചർച്ച സഖ്യത്തിൽ?


ബുധനാഴ്ച നടന്ന കോൺഗ്രസ്- എൻസിപി യോഗത്തിൽ മഹാരാഷ്ട്രയിലെ ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിന് കീഴിലുള്ള സർക്കാർ സംബന്ധിച്ച കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, കെ സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ, ജയ്റാം രമേശ്, ബാലാ സാഹേബ് തോരട്ട്, പൃത്ഥ്വിരാജ് ചവാൻ, നസീം ഖാൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. എൻസിപി തലവൻ ശരദ് പവാർ, സുപ്രിയ സൂളെ, സുനിൽ തട്കരെ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

English summary
Govt will be formed in next 4-5 days, says Shiv Sena's Sanjay Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X