കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യ രജിസ്റ്റർ: പുറത്തായ ഇന്ത്യക്കാർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അസം സർക്കാർ

Google Oneindia Malayalam News

ഗുവാഹത്തി: ദേശീയ ജനസംഖ്യ രജിസ്റ്ററിൽ നിന്ന് പുറത്തായ ഇന്ത്യൻ പൌരന്മാർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് അസം സർക്കാർ. ഇന്ത്യൻ പൌരന്മാരായ പലരും ദേശീയ ജനസംഖ്യ രജിസ്റ്ററിൽ നിന്ന് പുറത്തായിട്ട്. ഇത്തരക്കാർ പേടിക്കേണ്ടതില്ലെന്നും ഇവർക്ക് ഫോറിനേഴ്സ് ട്രിബ്യൂണലിനെ സമീപിക്കാനുള്ള അവസരമുണ്ടാകുമെന്നും അസം സർക്കാർ വ്യക്തമാക്കി. പിടിഐയോടായാണ് അസം പാർലമെന്ററി കാര്യ മന്ത്രി ചന്ദ്രമോഹൻ പഠോവാരിയുടെ പ്രതികരണം. ഇന്ത്യൻ പൌരന്മാർക്ക് വേണ്ടി സർക്കാർ എല്ലാത്തരത്തിലുള്ള നിയമസഹായവും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 120 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മാസം: മഹാരാഷ്ട്രയിൽ ശരദ് പവാറിന്റെ ബന്ധു ബിജെപിയിലേക്ക്നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മാസം: മഹാരാഷ്ട്രയിൽ ശരദ് പവാറിന്റെ ബന്ധു ബിജെപിയിലേക്ക്

നിരവധി യഥാർത്ഥ ഇന്ത്യക്കാർ ദേശീയ ജനസംഖ്യ രജിസ്റ്ററിൽ നിന്ന് പുറത്തുപോയിട്ടുണ്ട്. എന്നാൽ ഇവർ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത്തരക്കാർക്ക് ഫോറിനേഴ്സ് ട്രിബ്യൂണലിനെ സമീപിക്കാമെന്നും പഠോവാരി വ്യക്തമാക്കിയത്. നേരത്തെ 100 ആയിരുന്ന ഫോറിൻ ട്രിബ്യൂണലിന്റെ പരിധി 300 ആക്കി ഉയർത്തിയിട്ടുണ്ട്. അധിക എഫ്ടികൾ തിങ്കളാഴ്ച മുതൽ തന്നെ പ്രവർത്തന സജ്ജമാകും.

nrc-1567212554-15

സുപ്രീംകോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് എല്ലാക്കാര്യങ്ങളും നടക്കുകയെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തിൽ മറ്റ് കാര്യങ്ങൾ സർക്കാരിന് ചെയ്യാൻ കഴിയില്ല. എന്നാൽ നിയമപിന്തുണ നൽകാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻആർസി കോ ഓർഡിനേറ്റർ പോലും നേരിട്ട് സുപ്രീം കോടതിയോട് മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ അസം സർക്കാരിന് കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ദേശീയ ജനസംഖ്യ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി കൃത്യമായി രേഖകളുമായി അപേക്ഷ സമർപ്പിച്ചവരുടെ വേരിഫിക്കേഷൻ പൂർത്തിയായത്. ശനിയാഴ്ച പ്രസിദ്ധീകരിച്ച ദേശീയ ജനസംഖ്യ രജിസ്റ്ററിൽ നിന്ന് 19,06,657 പേരാണ് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. 3,11,21,004 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. 3,30,27,661 പേരാണ് അപേക്ഷിച്ചിരുന്നത്.

English summary
Govt will provide legal support to Indian citizens left out of NRC list: minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X