കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി: നീക്കം സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്!!

Google Oneindia Malayalam News

Recommended Video

cmsvideo
ഹജ്ജ് സബ്സിഡി നിർത്തലാക്കി കേന്ദ്ര സർക്കാർ | Oneindia Malayalam

ദില്ലി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കിവന്നിരുന്ന ഹജ്ജ് സബ്സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമായാണ് സബ്സിഡി നിര്‍ത്തലാക്കുന്നത്. പ്രീണനമില്ലാതെ ന്യൂനപക്ഷങ്ങളെ ശക്തിപ്പെടുത്തുക എന്ന നയത്തോടനുബന്ധിച്ചാണ് നീക്കമെന്ന് കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി വ്യക്തമാക്കി. 700 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് സബ്സിഡിയിനത്തില്‍ നല്‍കിവന്നിരുന്നത്. 2020ഓടെ ഹജ്ജ് സബ്സിഡി അവസാനിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

2018ഓടെ ഹജ്ജ് സബ്സിഡി നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് ഹജ്ജ് സബ്സിഡി- ഹജ്ജ് പുനഃരവലോകന സമിതി യോഗത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഹജ്ജ് സബ്സിഡിയ്ക്കായി സര്‍ക്കാര്‍ വിനിയോഗിച്ചിരുന്ന തുക മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ചെലവഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

hajj

ഇന്ത്യയില്‍ നിന്ന് ഇത്തവണ ഹജ്ജിന് പോകുന്ന 1,75,000 ഓളം വരുന്ന തീര്‍ത്ഥാടകരെയാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രതികൂലമായി ബാധിക്കുക. 1974ല്‍ ഇന്ദിരാഗാന്ധിയാണ് ഹജ്ജിനുള്ള യാത്രാക്കൂലിയ്ക്ക് വേണ്ടി സബ്സിഡിയ്ക്ക് തുടക്കം കുറിച്ചത്. സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 5000 ആക്കി ഉയര്‍ത്തിയതിന് പിന്നാലെ ഏറ്റവുമധികം പേര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്നത് 2018ലാണ്.

English summary
Haj pilgrims will no longer receive any subsidy this year onwards, with the government saying the decision is part of its agenda of empowerment of minorities without appeasement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X