പുൽവാമയിൽ പോലീസ് സ്റ്റേഷന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 3 പേരുടെ നില അതീവ ഗുരുതരം
പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ പോലീസ് സ്റ്റേഷന് നേരെ ഭീകരർ ഗ്രനേഡ് ആക്രമണം
നടത്തി. ആക്രമണത്തിൽ പരുക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പോലീസ് സ്റ്റേഷൻ ലക്ഷ്യം വെച്ച് എറിഞ്ഞ ഗ്രനേഡ് സമീപത്തെ തിരക്കുള്ള റോഡിൽ പതിക്കുകയായിരുന്നു.
പ്രദേശിവാസികൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. പ്രദേശത്ത് ഭീകരവാദികൾക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളായി താഴ്വാരം അശാന്തമാണ്. ഇന്നലെ പുൽവാമയിൽ സൈനിക വാഹന്യവ്യൂഹം ലക്ഷ്യമിട്ട് തീവ്രവാദികൾ സ്ഫോടനം നടത്തിയിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് ജവാന്മാർ വീരമൃത്യു വരിക്കുകയും പതിനാറോളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

തീവ്രവാദികൾ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി പാകിസ്താനും അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കശ്മീരിൽ അക്രമപരമ്പരകൾ തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സൈനിക വാഹനവ്യഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
കഴിഞ്ഞ 5 ദിവസത്തിനിടെ 10 സുരക്ഷാ ഉദ്യോഗസ്ഥരാണ് ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത്. അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ആർമി മേജർ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications