ശ്രീനഗറിൽ സുരക്ഷാസേനയ്ക്ക് നേരെ ഗ്രേനേഡ് ആക്രമണം, 2 പ്രദേശവാസികൾക്ക് പരുക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനറിൽ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തി. ശ്രീനഗറിലെ ഹസ്രാത്ബൽ പ്രദേശത്ത് ഹബാബ് ചൗക്കിലാണ് ആക്രമണം ഉണ്ടായത്. 2 പേർക്ക് പരുക്കേറ്റതായാണ് വിവരം.. പ്രദേശത്ത് സുരക്ഷാ സേനാ തിരച്ചിൽ നടത്തുകയാണ്.
സിആർപിഎഫ് ജവാന്മാർക്ക് നേരെ എറിഞ്ഞ ഗ്രേനേഡ് ലക്ഷ്യം തെററി സമീപത്ത് വീഴുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് 2 പ്രദേശവാസികൾക്ക് പരുക്കേറ്റതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ മാസം ആദ്യം ശ്രീനഗറിലെ കവ്ദ്വാര പ്രദേശത്ത് സിആർപിഎഫ് സംഘത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. പ്രദേശവാസിയായ 16കാരനും ഈ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ആക്രമണത്തിൽ രണ്ട് വാഹനങ്ങളും തകർന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പുതുവർഷ ദിനത്തിൽ ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. രജൗജി ജില്ലയിലെ നൗഷേര സെക്ടറിലാണ് ആക്രമണം ഉണ്ടായത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നത് പാകിസ്താൻ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താനിലെ തീവ്രവാദ പരിശീലന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന് കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ മുന്നറിയിപ്പ് നൽകിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications