കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിയര്‍ക്കും; എസ്പി-ബിഎസ്പി സഖ്യവുമായി യുപിയില്‍ കോണ്‍ഗ്രസിന്‍റെ രഹസ്യ ധാരണ, തന്ത്രം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. രാജ്യത്ത് ഏറ്റവും കൂടതല്‍ മണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനം എന്നതില്‍ ഉപരി ശക്തമായ ത്രികോണ മത്സരവും ഇത്തവണ ഉത്തര്‍പ്രദേശ് ശ്രദ്ധാകേന്ദ്രമാക്കുന്നു. ആകെയുള്ള 80 സീറ്റില്‍ 71 കരസ്ഥമാക്കിയായിരുന്നു 2014 ബിജെപി ഉത്തര്‍പ്രദേശ് പിടിച്ചത്.

<strong>വയനാട്ടില്‍ രാഹുല്‍ വരുമോ; അന്തിമ തീരുമാനം ഇന്നറിയാം, ആകാംക്ഷയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍</strong>വയനാട്ടില്‍ രാഹുല്‍ വരുമോ; അന്തിമ തീരുമാനം ഇന്നറിയാം, ആകാംക്ഷയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍

എന്നാല്‍ ഇത്തവണ ബിജപിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബദ്ധശത്രുക്കളായ എസ്പിയും ബിഎസ്പിയും സഖ്യമായി മത്സരിക്കുന്നു എന്നത് തന്നെയാണ് ബിജെപിയെ ഏറെ അലട്ടുന്നത്. പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളി വേറെയുമുണ്ട്. എങ്കിലും പ്രതിപക്ഷ വോട്ടുകള്‍ എസ്പി-ബിഎസ്പി സഖ്യത്തിനും കോണ്‍ഗ്രസിനും ഇടയില്‍ ഭിന്നിച്ചു പോവുന്നിതിലൂടെ വിജയം നേടാന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. എന്നാല്‍ ഇതിന് മറുതന്ത്രമൊരുക്കുകയാണ് കോണ്‍ഗ്രസ്.

രാഹുല്‍ ഗാന്ധിയുടെ അറിവോടെ

രാഹുല്‍ ഗാന്ധിയുടെ അറിവോടെ

ബിജെപിയെ വീഴ്ത്താന്‍ പ്രത്യക്ഷത്തില്‍ അല്ലെങ്കിലും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന് പരോക്ഷ സഹായം ലഭ്യമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

എസ്പി-ബിഎസ്പി-സഖ്യം

എസ്പി-ബിഎസ്പി-സഖ്യം

എസ്പി-ബിഎസ്പി-സഖ്യത്തിന്‍റെ ഭാഗമല്ലെങ്കിലും ഏതാനും മണ്ഡലങ്ങളില്‍ രഹസ്യധാരണയ്ക്ക് കോണ്‍ഗ്രസില്‍ ധാരണയായി. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പടിഞ്ഞാറന്‍ യുപിയിലെ ഏതാനും സീറ്റുകളിലാണ് രഹസ്യ ധാരണ.

വിജയപ്രതീക്ഷയില്ല

വിജയപ്രതീക്ഷയില്ല

ബിജെപിക്ക് വലിയ സ്വാധീനമുള്ളതും കോണ്‍ഗ്രസിന് വിജയപ്രതീക്ഷയില്ലാത്തതുമായ ഏതാനും മണ്ഡലങ്ങള്‍ പടിഞ്ഞാറന്‍ യുപിയിലുണ്ട്. ഇവിടങ്ങളില്‍ മേല്‍ജാതി വോട്ടുകള്‍ ഭിന്നിപ്പിച്ച് സഖ്യ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

വോട്ടുകള്‍ പിളര്‍ത്താന്‍

വോട്ടുകള്‍ പിളര്‍ത്താന്‍

മിക്ക മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ ജാതീയമായി പിളര്‍ത്താന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കുന്നത്. മേല്‍ജാതി വോട്ടുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ ഭിന്നിക്കുന്നതിലൂടെ എസ്പി-ബിഎസിപി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം കാണാമെന്നാണ് പ്രതീക്ഷ.

മീററ്റില്‍

മീററ്റില്‍

മുന്‍ മുഖ്യമന്ത്രി ബനാറസി ദാസിന്‍റെ മകന്‍ ഹരേന്ദ്ര അഗര്‍വാള്‍ ആണ് മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിറ്റിങ് സീറ്റായ മീററ്റില്‍ നിലവിലെ എംപി രാജേന്ദ്ര അഗര്‍വാളിനെ തന്നെയാണ് ബിജെപി ഇത്തവണയും മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്.

ഹാജി യാക്കൂബിന് ജയിക്കാം

ഹാജി യാക്കൂബിന് ജയിക്കാം

മണ്ഡലത്തിലെ ബിസിനസ് സമൂഹത്തിനിടയില്‍ വലിയ സ്വാധീനമാണ് രാജേന്ദ്ര അഗര്‍വാളിന് ഉള്ളത്. ഇത് പൊളിക്കാന്‍ ഹരേന്ദ്ര അഗര്‍വാളിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളല്‍ ഉണ്ടാവുന്നതിലൂടെ ബിഎസ്പിയുടെ ഹാജി യാക്കൂബിന് എളുപ്പത്തില്‍ വിജയിച്ചു കയറാന്‍ സാധിച്ചേക്കും.

വികെ സിങ്ങിനെതിരെ

വികെ സിങ്ങിനെതിരെ

ഗാസിയാബാദിലും ജാതിവോട്ടുകളില്‍ പിളര്‍പ്പുണ്ടാക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. കരസേന മുന്‍മേധാവി വികെ സിങ്ങിനെതിരെ സവര്‍ണ്ണ ജാതിയില്‍ നിന്നുള്ള ഡോളി ശര്‍മ്മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഗൗതംബുദ്ധ് നഗറില്

ഗൗതംബുദ്ധ് നഗറില്

ഗൗതംബുദ്ധ് നഗറില് കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ഠാക്കൂര്‍ വിഭാഗക്കാരനായ അരവിന്ദ് കുമാര്‍സിങ്ങിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഖരാനയിലും ഇതേ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ് പയറ്റുന്നത്.

പ്രതിസന്ധി

പ്രതിസന്ധി

അതേസമയം സീറ്റ് വിഭജനം ഉത്തര്‍പ്രദേശില്‍ വലിയ പ്രതിസന്ധിയാണ് ബിജെപിയില്‍ ഉയര്‍ത്തുന്നത്. അന്തിമ ലിസ്റ്റ് പുറത്തുവന്നപ്പോൾ 16 സിറ്റിങ്ങ് എംപിമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചു. ഇതോടെ പ്രതിഷേധങ്ങളും പാര്‍ട്ടിവിടലും ശക്തമായി.

കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹർദോയി മണ്ഡലത്തിലെ സിറ്റിംഗ് എംപി അൻശുൽ വർമ്മ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാവയില്‍ നിന്നുള്ള ബിജെപി സിറ്റിങ് എംപിയായ അശോക് കുമാര്‍ ഡെഹ്റ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നീക്കം സജീവമാക്കി

നീക്കം സജീവമാക്കി

ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധമുള്ള കൂടുതല്‍ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം സജീവമാക്കിയിട്ടുണ്ട്. ഇതുവരെ 61 സ്ഥാനാര്‍ത്ഥികള പ്രഖ്യാപിച്ച ബിജെപി 12 സിറ്റിങ് എംപിമാര്‍‍ക്കാണ് സീറ്റ് നിഷേധിച്ച്

English summary
Grand alliance forms in up agianst bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X