കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം ഒന്നിക്കുന്നു, രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നീക്കം,രാഹുല്‍ വഴങ്ങി

Google Oneindia Malayalam News

Recommended Video

cmsvideo
മാറിയ രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നു | Oneindia Malayalam

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തോടെ മാറിയ രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നു. ഇത്രയും കാലം പല എതിര്‍പ്പുകളുമായി നിന്നിരുന്ന പ്രതിപക്ഷം ഇപ്പോള്‍ ഒരേ വിഷയങ്ങളില്‍ ഒന്നിച്ചിരിക്കുകയാണ്. പ്രാദേശിക തലത്തില്‍ സഖ്യങ്ങള്‍ക്കാണ് ശ്രമിക്കുന്നത്. ചന്ദ്രബാബു നായിഡുവും ശരത് പവാറും ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

എത്രയും പെട്ടെന്ന് സംസ്ഥാന തലങ്ങളിലെ സഖ്യങ്ങള്‍ പുനപ്പരിശോധിക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസിനോടാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പി സഖ്യത്തെ കണ്ട് ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ബിജെപിക്ക് മുന്നില്‍ എല്ലാ പാര്‍ട്ടികളും തകര്‍ന്ന് പോകുമെന്നാണ് വിലയിരുത്തല്‍.

പ്രതിപക്ഷം പുനരാലോചിക്കുന്നു

പ്രതിപക്ഷം പുനരാലോചിക്കുന്നു

സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്ന ആശയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒഴിവാക്കിയിരിക്കുകയാണ്. പരമാവധി പാര്‍ട്ടികള്‍ ചേര്‍ന്ന് ഒരുമിച്ച് മത്സരിക്കാനാണ് തീരുമാനം. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം തീവ്ര ദേശീയത ബിജെപി അനുകൂലമാക്കിയെടുത്തെന്നാണ് നേതാക്കള്‍ ഉന്നയിക്കുന്നത്. യുപിയില്‍ ബിജെപിയും പ്രതിപക്ഷവും എന്ന പോരാട്ടം മാത്രമേ വരാന്‍ പാടുള്ളൂ എന്നാണ് വിലയിരുത്തല്‍.

രണ്ട് നേതാക്കള്‍

രണ്ട് നേതാക്കള്‍

എന്‍സിപി നേതാവ് ശരത് പവാറും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിനായി രംഗത്തിറങ്ങിയിരിക്കുകയാണ്. നേരത്തെ പല കാരണങ്ങളാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് എതിരായിരുന്ന പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് ഇവര്‍ രംഗത്തുള്ളത്. ഇവര്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ഇത്തരം പിടിവാശികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശിച്ചത്.

തുടക്കം ബംഗാളില്‍

തുടക്കം ബംഗാളില്‍

ബംഗാളില്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്ന കോണ്‍ഗ്രസ് സഖ്യം പുനപ്പരിശോധിക്കുമെന്നാണ് സൂചന. നിലവില്‍ സീറ്റ് സംബന്ധിച്ച പ്രശ്‌നങ്ങളും അവിടെയുണ്ട്. അതേസമയം ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന സഖ്യം മത്സരിക്കണമെന്നാണ് പ്രതിപക്ഷ ഐക്യത്തിലെ ആവശ്യം. സീതാറാം യെച്ചൂരിയും രാഹുലും ഇതിന് എതിരല്ല. എന്നാല്‍ സംസ്ഥാന ഘടകങ്ങളെ ഇത് പറഞ്ഞ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

ദില്ലിയില്‍ ചര്‍ച്ച തുടരുന്നു

ദില്ലിയില്‍ ചര്‍ച്ച തുടരുന്നു

അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ രാഹുല്‍ മുന്‍കൈയ്യെടുത്തിരുന്നു. എന്നാല്‍ ഇതുവരെ സീറ്റില്‍ ധാരണയായിട്ടില്ല. കെജ്രിവാള്‍ കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുകയാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഇവരുടെ ഇന്റേണല്‍ സര്‍വേയിലും പറയുന്നു. അതേസമയം രാഹുലിനും കെജ്രിവാളിനും ഇടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മമതാ ബാനര്‍ജിയാണ്. സഖ്യം വേണമെന്നാണ് മമതയുടെ നിലപാട്.

കോണ്‍ഗ്രസുമായി നീക്കുപോക്ക്

കോണ്‍ഗ്രസുമായി നീക്കുപോക്ക്

കോണ്‍ഗ്രസുമായി കുറച്ച് സീറ്റുകളില്‍ നീക്കുപോക്ക് നടത്താനാണ് തൃണമൂലിന്റെ തീരുമാനം. മമത പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിപിഎം ആറ് സീറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. സിപിഎം ആവശ്യപ്പെട്ടില്ലെങ്കിലും ഈ സീറ്റുകളില്‍ മമത അവരെ പിന്തുണയ്ക്കും. എന്നാല്‍ ചില മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനങ്ങളും കോണ്‍ഗ്രസ് പിന്‍വലിച്ചേക്കും. എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

11 സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്ക്, കോണ്‍ഗ്രസ് 4 പാര്‍ട്ടികളെ യുപിഎയിലേക്ക് കൊണ്ടുവരുന്നു11 സീറ്റുകള്‍ ചെറുപാര്‍ട്ടികള്‍ക്ക്, കോണ്‍ഗ്രസ് 4 പാര്‍ട്ടികളെ യുപിഎയിലേക്ക് കൊണ്ടുവരുന്നു

English summary
grand alliance may rewire connections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X